ബിഎസ്‌എന്‍എല്‍ സംഘത്തിലെ ക്രമക്കേടിൽ കർശന നടപടി : മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

വഞ്ചിയൂർ ഉപ്പളം റോഡിലെ ബിഎസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ  നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംഘത്തിൽ നിക്ഷേപത്തട്ടിപ്പടക്കം ക്രമക്കേടുകൾ രജിസ്ട്രേഷൻവകുപ്പ്‌ കണ്ടെത്തി. കൈപ്പറ്റിയ സ്ഥിരനിക്ഷേപങ്ങൾ വ്യാജ രജിസ്റ്ററിൽ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്‌ നൽകിയായിരുന്നു തട്ടിപ്പ്‌.

സഹകരണ രജിസ്ട്രാർ നിയോഗിച്ച സംഘത്തിന്റെ അന്വേഷണത്തെതുടർന്ന്‌ നൽകിയ പരാതിയിൽ വ്യാജരേഖ ചമച്ച് പണാപഹരണത്തിന്‌ വഞ്ചിയൂർ പൊലീസ് കേസെടുത്തു. 92.73 കോടി രൂപയുടെ തട്ടിപ്പെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. സംഘത്തിന്റെ പ്രസിഡന്റ്‌,  ഓണററി സെക്രട്ടറി, ജീവനക്കാരൻ എന്നിവർക്ക് പങ്കുണ്ട്‌. ക്രൈംബ്രാഞ്ച്‌ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കേസ്‌ അന്വേഷണം ഏറ്റെടുത്തു. എസ്‌പിയുടെ നേതൃത്വത്തിൽ 13 അംഗ പ്രത്യേക സംഘം തുടരന്വേഷണത്തിലാണ്‌.

കേസിലെ പ്രതികളുടെ വസ്‌തുവകകളുടെ ക്രയവിക്രയം തടയണമെന്ന ആവശ്യത്തിൽ കോടതിക്കുൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. പ്രതികളുടെ പേരിൽ ദേശസാൽക്കൃത, സഹകരണ ബാങ്കുകളിലെയും മറ്റും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.  പ്രസിഡന്റിന്റെയും ഒരു ജീവനക്കാരന്റെയും ഇവരുടെ ബന്ധുക്കളുടെയും പേരിലുള്ള 20 വസ്തുവകകൾ സഹകരണവകുപ്പ് താൽക്കാലികമായി കണ്ടുകെട്ടി. പ്രസിഡന്റ്‌, ജീവനക്കാരൻ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മുഴുവൻ സ്ഥാവരവസ്‌തുക്കളും കണ്ടെത്തുന്നതിന് നടപടി തുടങ്ങി. ക്രമക്കേട് നടത്തിയവരുടെ വസ്‌തുവകകളിൽനിന്ന്‌ തുക ഈടാക്കി നിക്ഷേപകർക്ക് നൽകാനാണ്‌ സഹകരണവകുപ്പ്‌ തീരുമാനം. സഹകരണമേഖലയിലെ ഏതുതരം ക്രമക്കേടും അഴിമതിയും  ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!