രാജ്യത്തിന്റെ പ്രശ്‌നങ്ങൾ 
അഭിമുഖീകരിച്ചില്ല: ഡിവൈഎഫ്‌ഐ

Spread the love




ന്യൂഡൽഹി

തൊഴിലില്ലായ്‌മ, വിലക്കയറ്റം, കാർഷികപ്രതിസന്ധി ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളൊന്നും അഭിസംബോധന ചെയ്യാത്തതാണ്‌ മോദി സർക്കാരിന്റെ പുതിയ ബജറ്റെന്ന്‌ ഡിവൈഎഫ്‌ഐ. ബജറ്റിൽ തൊഴിലില്ലായ്‌മയെന്ന വാക്ക്‌ ഒരുപ്രാവശ്യംപോലും പരാമർശിക്കാതിരിക്കാൻ ധനമന്ത്രി ജാഗ്രത പുലർത്തി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മറ്റും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. അമൃതകാലം ഉണ്ടാകുമെന്ന ധനമന്ത്രിയുടെ അവകാശം ആർക്കാണ്‌ അമൃതകാലം ഉണ്ടാകാൻ പോകുന്നതെന്ന മറുചോദ്യം ഉയർത്തുന്നതായും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!