മൂല്യവർധിത ഉൽ‌പന്നങ്ങളിലൂടെ കാർഷികമുന്നേറ്റം ലക്ഷ്യം: മുഖ്യമന്ത്രി

Spread the loveഅയ്‌മ‌നം ബാബു നഗർ (കോട്ടയം ) > കാർഷികരംഗത്ത്‌ മൂല്യവർധിത ഉല്പന്നങ്ങൾരൂപപ്പെടുത്തി വലിയ മുന്നേറ്റം നടത്തുന്നതിനാണ്‌ കേരളത്തിന്റെ ഇനിയുള്ള ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കർഷകസംഘത്തിന്റെ 27–-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണം, കൃഷി, വ്യവസായ മേഖലകളുടെ സംയോജിത ഇടപെടലിലൂടെ സമഗ്ര മുന്നേറ്റമാണ് കാർഷികരംഗത്തിന് ആവശ്യം. ഇതിനുള്ള നടപടി തുടങ്ങി.

നാടിന്റെ വികസനത്തിന് കാർഷികമേഖലയുടെ വികസനം കൂടിയേ തീരൂ. അക്കാര്യത്തിൽഎല്ലാ പിന്തുണയും പരിരക്ഷയും എൽഡിഎഫ് സർക്കാർ കർഷകർക്ക് നൽകും. എല്ലാ പ്രതിസന്ധിയിലും കർഷകരോടൊപ്പം നിൽക്കുന്ന സർക്കാരാണിത്. നവകേരള സൃഷ്‌ടിയിൽ കാർഷികമേഖലയുടെ കുതിപ്പിന്‌ വലിയ പങ്കുണ്ട്‌.

പച്ചക്കറി അടക്കമുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച്‌ സൂക്ഷിക്കാനും കേടുകൂടാതെ രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കും വിദേശത്തേക്കും അയക്കാനും കഴിയുന്ന ശീതീകരണ സംവിധാനം അടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക്‌ നമുക്ക്‌ എത്താനാകണം. പട്ടിണി കിടക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ.  അയൽരാജ്യങ്ങളിലെല്ലാം പട്ടിണിക്കാരുടെ എണ്ണം നമ്മുടേതിലും കുറവാണ്‌. പട്ടിണിക്കാരുടെ എണ്ണത്തിൽ രാജ്യം ലോകത്ത്‌ മുന്നിലായിരിക്കുമ്പോഴും പട്ടിണി കേരളത്തിൽ ഇല്ല. കോവിഡ്‌ കാലത്തുപോലും ഇവിടെ ഒരാളും പട്ടിണി കിടന്നില്ല. സംസ്ഥാന സർക്കാരിനൊപ്പം ഓരോ പൊതുപ്രവർത്തകനും സ്വയം വളന്റിയർമാരായി മാറുകയായിരുന്നു.

ഒന്നിന്റെ മുന്നിലും കീഴടങ്ങില്ല എന്ന ധിക്കാരത്തോടുകൂടി വന്ന കേന്ദ്രസർക്കാരിനെ ഐതിഹാസിക കാർഷികസമരത്തിലൂടെ കർഷകർ മുട്ടുമടക്കിച്ചു. കേന്ദ്രത്തിന്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വന്നു. ഈ സമരത്തിൽ അഭിമാനകരമായി നേതൃത്വം നൽകാൻ കിസാൻസഭയ്‌ക്കായി. ജനങ്ങളെ സംരക്ഷിക്കേണ്ട ദൗത്യം കേന്ദ്രസർക്കാർ നിറവേറ്റുന്നില്ലെന്നും പിണറായി പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി വത്സൻ പനോളി സ്വാഗതം പറഞ്ഞു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!