എനിക്ക് എല്ലാം സമ്മാനിച്ച സിനിമ; നയൻതാരയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് വിഘ്നേശ് ശിവൻ

Spread the love


Also Read: സിനിമയിൽ നിന്നും പിന്നീട് വിളി വന്നിട്ടില്ല, കാരണമുണ്ട്; സീരിയലിലേക്ക് മാറിയതിനെക്കുറിച്ച് അർച്ചന കവി

എന്നാൽ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമാവുന്നത്. വിവാഹം ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്തിട്ട് ആറു വർഷം ആയി. അതിനാൽ സറൊ​ഗസിയുടെ ചട്ടം മറകടന്നിട്ടില്ല. ബന്ധുവായ സ്ത്രീയാണ് വാടക ​ഗർഭധാരണത്തിന് തയ്യാറായതെന്നും താരദമ്പതികൾ സമർപ്പിച്ച രേഖകളിൽ പറയുന്നു. നിയമപരമായ നൂലാമാലകൾ ഒഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ വിഷയം വലിയ തോതിൽ ചർച്ചയാവുന്നുണ്ട്. നയൻതാരയെയും വിഘ്നേശിനെയും പിന്തുണച്ച് കൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ചർച്ചയാവുന്നത്. വിഘ്നേശിന്റെ കരിയറിൽ വഴിത്തിരിവായ നാനും റൗഡി താൻ എന്ന സിനിമയുടെ ഏഴാം വാർഷികത്തെക്കുറിച്ചാണ് പോസ്റ്റ്. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക. ഷൂട്ടിനിടയിലെ ഒരു വീഡിയോയാണ് വിഘ്നേശ് പങ്കുവെച്ചത്.

‘സന്തോഷകരമായ അനുഭവങ്ങളുടെ ഏഴ് വർഷങ്ങൾ. എനിക്ക് എല്ലാം തന്ന സിനിമ,’ എന്നാണ് വിഘ്നേശ് ശിവന്റെ പോസ്റ്റ്. 2015 ലാണ് നാനും റൗഡി താൻ റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. സർക്കാരിന് നൽകിയ രേഖകൾ പ്രകാരം 2016 ൽ ഇവരുടെ വിവാഹം ഓദ്യോ​ഗികമായി കഴിഞ്ഞിട്ടുണ്ട്.

Also Read: മരുമകളാവുന്നതിന് മുന്‍പ് ഐശ്വര്യ റായിയ്ക്ക് ഒരു ഉപദേശം നല്‍കി; അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് ജയ ബച്ചന്‍

വിഘ്നേശ് ശിവനാണ് തങ്ങൾ പ്രണയത്തിലാണെന്ന സൂചന ആദ്യം നൽകിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നടിയോടൊപ്പമുള്ള ചിത്രം പങ്കുവെക്കാറുണ്ടായിരുന്നു. ഇന്നും നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിഘ്നേശ് ശിവന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ്. നടി സോഷ്യൽ മീഡിയയിൽ ഇല്ല. നയൻതാരയുടെ കരിയറിലും വഴിത്തിരിവായ സിനിമകളിലാെന്നാണ് നാനും റൗഡി താൻ. വിജയ് സേതുപതി ആയിരുന്നു സിനിമയിലെ നായകൻ. ധനുഷ് ആയിരുന്നു സിനിമയുടെ നിർമാതാവ്.

നിലവിൽ ഒരുപിടി സിനിമകൾ നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ​ഗോൾഡ് എന്ന സിനിമയിൽ നയൻതാര ആണ് നായിക. അൽഫോൻസ് പുത്രനാണ് സംവിധാനം. നായകനായെത്തുന്നത് പൃഥിരാജും. ഷാരൂഖ് ഖാൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ സിനിമയായ ജവാനിലും നയൻതാര നായിക ആയെത്തുന്നു. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ.

വിജയ് സേതുപതി സിനിമയിൽ വില്ലനായെത്തുന്നുണ്ട്. അടുത്ത വർഷമായിരിക്കും സിനിമയുടെ റിലീസ് എന്നാണ് വിവരം. തെലുങ്കിൽ നായിക ആയെത്തിയ ​ഗോഡ്ഫാദർ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിരഞ്ജീവി ആയിരുന്നു സിനിമയിലെ നായകൻ. മലയാള ചിത്രം ലൂസിഫറിന്റെ റീമേക്ക് ആയിരുന്നു ​ഗോഡ്ഫാദർ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!