Police: മലപ്പുറത്ത് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ

Spread the love


മലപ്പുറം: മലപ്പുറം കിഴിശേരിയിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പോലീസുകാരനായ ഡ്രൈവർ അബ്ദുൾ അസീസിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണവിധേയമായാണ് സസ്പെൻഷൻ. ഈ മാസം പതിമൂന്നിനാണ് വിദ്യാർഥിയെ രണ്ട് പോലീസുകാർ ചേർന്ന് മർദ്ദിച്ചത്.

സംഭവത്തിൽ എടവണ്ണ സ്റ്റേഷനിലെ അബ്ദുൾ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശേരിയിൽ ബസ് കാത്തുനിൽക്കവേ പോലീസിന്റെ മർദ്ദനമേറ്റത്. കുഴിമണ്ണ ഹയര്‍സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു പോലീസിന്റെ അതിക്രമം.

സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത ബസ് കാത്തുനില്‍ക്കുന്ന കിഴിശേരി സ്വദേശിയായ മുഹമ്മദ് അന്‍ഷിദിനെയാണ് രണ്ട് പേര്‍ വന്ന് മർദ്ദിച്ചത്. വിദ്യാർഥിയുടെ നാഭിക്കുൾപ്പെടെ ചിവിട്ടിയിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിരുന്നു.

മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കിയിട്ടും പോലീസുകാരൻ ഇപ്പോഴും ഒളിവിൽ തന്നെ

കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാങ്ങ മോഷ്ടിച്ച കേസ്‌ ഒത്തുതീർപ്പാക്കി. പരാതിക്കാരനായ കടക്കാരൻ പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ അംഗീകരിച്ചത്. കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് ഐ പി സി 379  പ്രകാരമുള്ള  മോഷണ കേസിലെ തുടർന്ന് നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി ശിഹാബ് ഇപ്പോഴും ഒളിവിൽ തന്നെ കഴിയുകയാണ്. കേസിൽ മറ്റ് കുറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 

കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ്‌ ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പ് അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേരള പൊലീസ് പറഞ്ഞിരുന്നു, കേസിലെ പ്രതി ഒരു പൊലീസുക്കാരൻ ആണെന്നതും പ്രതിയുടെ മുൻ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കണമെന്നും  പൊലീസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഒാഫീസറാണ് കേസിലെ പ്രതി ശിഹാബ്. കഴിഞ്ഞ മാസം മുപ്പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  കേസിലെ പ്രതിയായ സിവില്‍ പോലീസ് ഒാഫീസർ ശിഹാബിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം.ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച്‌ സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി.  ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം  വിവാദമാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!