Tiger attack in Wayanad: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം; തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കൊന്നു

Spread the love


വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നതിനിടെ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം. കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടുവയുടെ ആക്രമണമുണ്ടായത്.

ഒരാഴ്ച മുൻപും ഇതേ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. ചീരാലിൽ മൂന്നാഴ്ചയ്ക്കിടെ എട്ട് പശുക്കളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയ പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ചോരയിൽ കുളിച്ചു കിടക്കുന്ന പശുവിനെയാണ് കണ്ടത്.

ALSO READ: Tiger attack Idukki: നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ കടുവ കൊന്നു

ജില്ലയിലെ മുഴുവൻ വനംവകുപ്പ് ഓഫിസുകളിലും നിന്നുള്ള സംയുക്തസേന ഇന്നലെ രാവിലെ മുതൽ ഉച്ചതിരിഞ്ഞ് രണ്ട് വരെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്ഥലത്ത് 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മുൻപ് വയനാട് സുൽത്താൻ ബത്തേരിയിൽ വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. പരിസരത്ത് കടുവ കടിച്ചുകൊന്ന മാനിന്റെ ജഡവും കണ്ടെത്തി. എസ്റ്റേറ്റ് ഉടമ അഡ്വ. ജിത്തിന്റെ വളർത്തുനായയെയാണ് കൊന്നത്.

കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരിയ്ക്കടുത്ത് വാകേരി ഏതൻവാലി ഏസ്റ്റേറ്റിൽ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബത്തേരി ബീനാച്ചി പ്രദേശങ്ങളിൽ കടുവാ ആക്രമണം പതിവാണ്. ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവകൾ പുറത്തേക്ക് എത്തുന്നത്. ഇവിടെ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇത് നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. നേരത്തെ ഒരു പശുവിനെയും കടുവ ആക്രമിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!