അറിവുകൾ സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തണം: മന്ത്രി ആർ ബിന്ദു

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

കലാലയങ്ങളും സർവകലാശാലകളും വഴി ലഭിക്കുന്ന അറിവുകൾ സമൂഹപുരോഗതിക്കും ജീവിതനിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടിയിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയർത്തുകയാണ് ലക്ഷ്യം. യുവാക്കളുടെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനികമേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാലകളിൽ ഇൻകുബേഷൻ സെന്ററുകളും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകളും ആരംഭിക്കുന്നത്. ഇതിനായി 1000 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. നിർമിതബുദ്ധിയുടെയും മെഷീൻ ലേണിങ്ങിന്റെയും നാലാം വ്യാവസായികവിപ്ലവ കാലമാണിതെന്നും മന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!