ഇകഴ്‌ത്തിയാൽ ഇല്ലാതാകില്ല നേട്ടങ്ങൾ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> നീതിപാലനത്തിലും കുറ്റാന്വേഷണ മികവിലും മുന്നേറുന്ന കേരള പൊലീസിനെ ഇകഴ്ത്തിക്കാട്ടാൻ ആസൂത്രിത ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളുമാണ് ഈ ശ്രമം നടത്തുന്നത്. ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ചുരുളഴിച്ച അന്വേഷണമികവ് രാജ്യത്താകെ ചർച്ചചെയ്യുമ്പോഴാണ് ഇത്. ലഹരിവേട്ട ശക്തമാക്കി ആന്ധ്രയിൽനിന്നും കർണാടകത്തിൽനിന്നും കടത്തിയ കോടിക്കണക്കിനു രൂപയുടെ സിന്തറ്റിക് മയക്കുമരുന്നടക്കം പിടിച്ചെടുത്തു.

പാലാരിവട്ടം എംഡിഎംഎ കേസിലെ പ്രധാനി പിടിയിലായതോടെ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലേക്കുവരെ അന്വേഷണം എത്തിച്ചു. വയനാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷണസംഘത്തെ അസമിലെത്തി അതിസാഹസികമായി പൊലീസ് കീഴടക്കി കൈയടി നേടിയതും അടുത്തിടെയാണ്. തലസ്ഥാനത്ത് തോക്കുചൂണ്ടി കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ ഡൽഹിയിലെത്തിയാണ് പിടിച്ചത്. തിരുവനന്തപുരത്ത് ഗുണ്ടാത്തലവന്റെ കൊലപാതകം, എ കെ ജി സെന്റർ ആക്രമണം, അമ്പലമുക്ക് കൊലപാതകം, ആയൂരിലെ ലോറി ഡ്രൈവറുടെ കൊലപാതകം, കേശവദാസപുരം മനോരമ വധക്കേസ്, വയനാട്ടിലെ വൃദ്ധദമ്പതികളുടെ കൊലപാതകം, പുല്ലാനിപ്പാറയിലെ യുവതിയുടെ കൊലപാതകം എന്നിവയിലെല്ലാം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്.

ലോക്കൽ പൊലീസും പ്രത്യേക വിഭാഗങ്ങളും രഹസ്യാന്വേഷണ, ഷാഡോ, സൈബർ സംഘങ്ങളുടെ സഹായത്തോടെ മികവാർന്ന അന്വേഷണമാണ് ഓരോ കേസിലും നടന്നത്. ഭൗതിക സാഹചര്യത്തിൽ പൊതുജനത്തിന് നൽകുന്ന സേവനത്തിൽ ഏറെ മുന്നേറാനായി. സൈബർ ഡോമിനും വിവിധ പൊലീസ് സ്റ്റേഷനുകൾക്കും ഐഎസ്ഒ സർട്ടിഫിക്കേഷൻ, സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് ഇലക്ട്രോണിക് എവിഡൻസ് അച്ചീവ്മെന്റ് അവാർഡ്, കൊല്ലം നീണ്ടകര സ്റ്റേഷന് ബയോഡൈവേഴ്സിറ്റി പുരസ്കാരം തുടങ്ങിയവയെല്ലാം നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഒറ്റപ്പെട്ടതെങ്കിലും ചില പ്രശ്നങ്ങളുണ്ടാകുമ്പോൾ കർശന നടപടിയുമുണ്ട്. കൊല്ലം കിളികൊല്ലൂരടക്കമുള്ളവ ഇതിനുദാഹരണമാണ്.



Source link

Facebook Comments Box
error: Content is protected !!