‘മുഖ്യമന്ത്രിക്കൊപ്പം പോയത് ഭാര്യ; കുടുംബാഗങ്ങൾ പോകുന്നതിൽ എന്താണ് തെറ്റ് ?’ മന്ത്രി വീണാ ജോർജ്

Spread the love


ആരോഗ്യമന്ത്രി വീണ ജോർജ്

  • Last Updated :
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ സന്ദർശനത്തിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമൊപ്പം കുടുംബാംഗങ്ങൾ വിദേശയാത്രയ്ക്ക് പോയതിൽ എന്താണ് തെറ്റെന്ന് വീണാ ജോർജ് ചോദിച്ചു.

“മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത്, മറ്റാരുമല്ല. കുടുംബാംഗങ്ങൾ പോയത് സർക്കാർ ചെലവിൽ അല്ല. കണക്കുകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാം. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് ഉടൻ ലഭിക്കും” മന്ത്രി പറഞ്ഞു.

നേരത്തേ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട്‌ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനാണ്‌ പല മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് സിപിഎം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തിന്റെ സമഗ്രമായ വികസനത്തിന്‌ വിവിധ രാജ്യങ്ങളുമായുള്ള ആശയ വിനിമയവും, മൂലധന നിക്ഷേപ സാധ്യതകളും അന്വേഷിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ പലവിധത്തിലുള്ള പുരോഗതി നേടാനായതിന്റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്‌. എന്നിട്ടും അവ ജനങ്ങളിലെത്തിക്കുന്നതിന്‌ പകരം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രകുറിപ്പിൽ പറഞ്ഞു.

Published by:Anuraj GR

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!