‘മുംബൈയിൽ ഭീകരാക്രമണം 
നടത്തിയവർ ഇപ്പോഴും സ്വതന്ത്രർ’ ; പാകിസ്ഥാനോട് ജാവേദ്‌ അക്‌തർ

Spread the love



Thank you for reading this post, don't forget to subscribe!


ഇസ്ലാമാബാദ്‌

‘മുംബൈയിൽ 2008 നവംബർ 26ന്‌ ഭീകരാക്രമണം നടത്തിയവർ നോർവെക്കാരോ ഈജിപ്തുകാരോ ആയിരുന്നില്ല. അവർ ഇപ്പോഴും ഇവിടെ, നിങ്ങളുടെ തെരുവുകളിൽ, സ്വതന്ത്രരായി വിഹരിക്കുന്നു’–- പാകിസ്ഥാന്‌ ഓർമപ്പെടുത്തലുമായി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ്‌ അക്‌തർ.

പാകിസ്ഥാനിലെ ലാഹോറിൽ കഴിഞ്ഞയാഴ്ച ഉറുദു കവി ഫൈസ്‌ അഹമ്മദ്‌ ഫൈസിന്റെ സ്മരണാർഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഓർമപ്പെടുത്തൽ. ‘മുംബൈ ആക്രമിച്ചവർ ഇന്നും സ്വതന്ത്രരായി ജീവിക്കുമ്പോൾ ഏതെങ്കിലും ഇന്ത്യക്കാരൻ അസ്വസ്ഥനാകുന്നെങ്കിൽ കുറ്റം പറയാനാകില്ല. ഫൈസ്‌ അഹമ്മദ്‌ ഫൈസ്‌ ഇന്ത്യ സന്ദർശിച്ചപ്പോൾ അവിടെ വൻ സ്വീകരണം ലഭിച്ചിരുന്നു.

സംഗീതവിസ്മയങ്ങൾ മെഹ്‌ദി ഹസനും നുസ്രത്‌ ഫത്തേ അലി ഖാനും വിടവാങ്ങിയപ്പോൾ അർഹിക്കുന്ന അനുസ്മരണ പരിപാടികൾ ഞങ്ങൾ സംഘടിപ്പിച്ചു. ലതാ മങ്കേഷ്കറെ ഓർമിക്കാൻ ഒരു ചടങ്ങെങ്കിലും നിങ്ങൾ നടത്തിയോ?’–-  ഒരു ചോദ്യത്തിന്‌ മറുപടിയായി ജാവേദ്‌ അക്‌തർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം പാകിസ്ഥാനിലെയും ഇന്ത്യയിലെയും വിവിധ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേരാണ്‌ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!