ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്‌ണർ എ ഷാജഹാൻ അറിയിച്ചു. മാർച്ച് ഒന്നിനാണ് വോട്ടെണ്ണൽ.

ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 പഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 97 സ്ഥാനാർഥികലാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പിന് 163 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ബുധനാഴ്‌ച രാവിലെ 10 ന് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം  www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

തിരുവനന്തപുരം: കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക്

കൊല്ലം: കൊല്ലം മുനിസിപ്പൽ കോർപറേഷനിലെ മീനത്തുചേരി, വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, ഇടമുളക്കൽ പഞ്ചായത്തിലെ തേവർതോട്ടം

പത്തനംതിട്ട: കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം

ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്തിലെ തണ്ണീർമുക്കം, എടത്വാ പഞ്ചായത്തിലെ തായങ്കരി വെസ്റ്റ്

കോട്ടയം: എരുമേലി പഞ്ചായത്തിലെ ഒഴക്കനാട്, പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വയലാ ടൗൺ, വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം

എറണാകുളം: പോത്താനിക്കാട് പഞ്ചായത്തിലെ തായ്മറ്റം

തൃശൂർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട്    

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, ആനക്കര  പഞ്ചായത്തിലെ മലമക്കാവ്, കടമ്പഴിപ്പുറം പഞ്ചായത്തിലെ പാട്ടിമല, തൃത്താല പഞ്ചായത്തിലെ വരണ്ടു കുറ്റികടവ്, വെള്ളിനേഴി പഞ്ചായത്തിലെ കാന്തള്ളൂർ

മലപ്പുറം:അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലെലകുന്നുംപുറം, കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല, തിരുന്നാവായ പഞ്ചായത്തിലെ അഴകത്തുകളം, ഊരകം പഞ്ചായത്തിലെ കൊടലിക്കുണ്ട്

കോഴിക്കോട്: ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക്

വയനാട്: സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലെ പാളാക്കര

കണ്ണൂർ: ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലിലെ കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ മേൽമുരിങ്ങോടി, മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട്



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!