കെ–റെയിൽ നിർമിക്കും, 27 റെയിൽ മേൽപ്പാലം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം

സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലം കെ–-റെയിൽ നിർമിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയിൽ ക്രോസുകളിലെ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കെ–-റെയിൽ)  ഏറ്റെടുത്തത്‌. 11 ഇടത്ത്‌ സാമൂഹ്യാഘാത പഠനം പൂർത്തിയായി. രണ്ടിടത്ത്‌ ടെൻഡർ നടപടികളിലേക്ക്‌ കടന്നു.

പള്ളി ഗേറ്റ് (പുതുക്കാട്– -ഇരിഞ്ഞാലക്കുട ലൈൻ)-, തൃപ്പാകുടം (അമ്പലപ്പുഴ– -ഹരിപ്പാട്), -പട്ടിക്കാട് (അങ്ങാടിപ്പുറം– – വാണിയമ്പലം), നിലമ്പൂർ യാർഡ്, -കാക്കനാട് (ചേപ്പാട്–-കായംകുളം ), ചെറുകര (ഷൊർണൂർ–-അങ്ങാടിപ്പുറം),  -ചിറമംഗലം (താനൂർ–-പരപ്പനങ്ങാടി), -സൗത്ത് തൃക്കരിപ്പൂർ (പയ്യന്നൂർ–- തൃക്കരിപ്പൂർ), ഉപ്പള (ഉപ്പള–- മഞ്ചേശ്വരം), മങ്കര (പറളി–-മങ്കര), ആറ്റൂർ (മുളങ്കുന്നത്തുകാവ്–-പൂങ്കുന്നം), ഒല്ലൂർ (ഒല്ലൂർ– -പുതുക്കാട്), കോതനല്ലൂർ (കുറുപ്പംതറ– -ഏറ്റുമാനൂർ), ഇടക്കുളങ്ങര (കരുനാഗപ്പള്ളി– -ശാസ്താംകോട്ട), ആഴൂർ (കടയ്‌ക്കാവൂർ– -മുരുക്കുംപുഴ), -പോളയത്തോട് (കൊല്ലം–- മയ്യനാട്), ഒളവര (പയ്യന്നൂർ–- തൃക്കരിപ്പൂർ), താമരക്കുളം (കായംകുളം–- ഓച്ചിറ), കണ്ണപൂരം (പാപ്പിനിശ്ശേരി–-കണ്ണപുരം), ചെറുകുന്ന് (കണ്ണപുരം–-പയങ്ങാടി),   ചേലക്കര (ഷൊർണൂർ–- വള്ളത്തോൾ നഗർ), വെള്ളയിൽ (കോഴിക്കോട്–-കണ്ണൂർ), മാക്കൂട്ടം (മാഹി–-തലശേരി), മുഴുപ്പിലങ്ങാട് ബീച്ച് (തലശേരി–-എടക്കാട്ട്), കണ്ണൂർ സൗത്ത് (എടക്കാട്ട്–-കണ്ണൂർ), പന്നൻപാറ (കണ്ണൂർ–-വളപട്ടണം),  ഏഴിമല (പയങ്ങാടി–- പയ്യന്നൂർ) എന്നീ ഗേറ്റുകൾക്ക്‌ പകരമാണ്‌ മേൽപ്പാലം വരുന്നത്‌.

പള്ളിഗേറ്റിലും നിലമ്പൂർ യാർഡിലും ടെൻഡർ നടപടികൾ പൂർത്തിയാകുന്നു. കാക്കനാട്, താമരക്കുളം, ഇടക്കുളങ്ങര, പോളയത്തോട്, മങ്കര, ഉപ്പള, സൗത്ത് തൃക്കരിപ്പൂർ, വെള്ളയിൽ, ഏഴിമല എന്നിവിടങ്ങളിലെ സാമൂഹ്യാഘാത പഠനവും പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലേക്ക്‌ കടന്നു.

    നിർമാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായാണ്‌ വഹിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ––റെയിൽ സിൽവർ ലൈൻ പദ്ധതിക്കുപുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ മേൽപ്പാലങ്ങൾ. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത് കെ––റെയിൽ തന്നെയായിരിക്കും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!