മലയാളി വിദ്യാർഥികൾക്കുനേരെ അക്രമം: മധ്യപ്രദേശ് മന്ത്രിക്ക് കത്തയച്ച്‌ മന്ത്രി ഡോ. ആർ ബിന്ദു

Spread the loveതിരുവനന്തപുരം> ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക്‌ കത്തയച്ചു.

സർവകലാശാലാ ക്യാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കയ്യേറ്റം ചെയ്‌തത്. കുട്ടികളെ ശാരീരികമായി ആക്രമിക്കുന്നത്‌ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മന്ത്രി ഡോ. മോഹൻ യാദവിനയച്ച കത്തിൽ പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയ- വിഭാഗീയ മനസും ഒരിക്കലും വച്ചുപൊറുപ്പിച്ചു കൂടാത്തതാണ്.

നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അഗീകാരമില്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു. മധ്യപദേശ് സർക്കാർ ഒരിക്കലും അതിന്‌ കൂട്ടുനിൽക്കില്ലെന്ന്‌ കരുതുന്നു. ക്യാമ്പസിലെ കേരളീയ വിദ്യാർഥി സമൂഹത്തിന്റെ ആത്മവിശ്വാസം  വീണ്ടെടുക്കുന്നതിന്‌ പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി ബിന്ദു അഭ്യർത്ഥിച്ചു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!