കേന്ദ്രീയവിദ്യാലയ ശാസ്‌‌ത്ര പ്രദർശന പേരിൽനിന്ന്‌ നെഹ്‌റുവിനെ വെട്ടി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നാല്‌ പതിറ്റാണ്ടായി നടത്തുന്ന ജവഹർലാൽ നെഹ്‌റു നാഷണൽ സയൻസ്‌ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ എൻവെയർമെന്റ്‌ എക്‌സിബിഷന്റെ (ജെഎൻഎൻഎസ്‌എംഇഇ) പേര്‌ കേന്ദ്ര സർക്കാർ മാറ്റി. 2023 മുതൽ  എക്‌സിബിഷന്റെ പേര്‌ രാഷ്ട്രീയ ബാൽ വൈജ്‌ഞാനിക്‌ പ്രദർശനി (ആർബിവിപി) എന്നായിരിക്കുമെന്ന്‌ കാണിച്ച്‌ കേന്ദ്ര വിദ്യാലയ ആസ്ഥാനത്തുനിന്ന്‌  എല്ലാ റീജ്യണൽ ഓഫീസുകളിലേക്കും സർക്കുലർ നൽകി. മുന്നറിയില്ലാതെയാണ്‌ പേരുമാറ്റം.  

കാരണവും  വ്യക്തമാക്കിയിട്ടില്ല.  പുതിയ പേരായ ആർബിവിപി എന്നത്‌ ആർഎസ്‌എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുമായി സാദൃശ്യം തോന്നിക്കുന്നതുമാണ്‌. രാജ്യത്ത്‌ ഒട്ടേറെ ശാസ്‌ത്ര സ്ഥാപനങ്ങൾക്ക്‌ തുടക്കമിട്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ച കാലം മുതൽ നടത്തുന്ന സയൻസ്‌ എക്‌സിബിഷന്റെ പേര്‌  സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ പേരിൽ മാത്രം മാറ്റിയതിനെതിരെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധത്തിലാണ്‌.  

ശാസ്‌ത്ര കോൺഗ്രസിലടക്കം പങ്കെടുക്കാൻ അവസരമൊരുക്കുന്നതാണ്‌ കേന്ദ്രീയ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന  ശാസ്‌ത്ര പ്രദർശനം. ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ഉൾപ്പെടെ പേര്‌ മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!