അമിത വിമാന നിരക്ക്‌ 
നിയന്ത്രിക്കണം ; പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
തിരക്കേറിയ അവസരങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാനക്കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക് രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഉത്സവകാലം, സ്കൂൾ അവധി തുടങ്ങിയ അവസരം നോക്കിയുള്ള വർധന സാധാരണ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാസങ്ങളോളം ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം ടിക്കറ്റിന് ചെലവഴിക്കേണ്ടിവരുന്നു. നിരക്കുകൾ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും പ്രവാസി സംഘടനകളുടെയും അഭ്യർഥന വിമാനക്കമ്പനികൾ ചെവിക്കൊണ്ടിട്ടില്ല.

ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായനിരക്കിൽ പ്രത്യേക സർവീസുകൾ നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടാംവാരംമുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന ഓപ്പറേഷനുകൾക്ക് വേഗത്തിൽ അനുമതി നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.



Source link

Facebook Comments Box
error: Content is protected !!