കുസാറ്റിൽ പഠിച്ചു , പഠിപ്പിച്ചു ; ഇനി നയിക്കും

Spread the love



Thank you for reading this post, don't forget to subscribe!

കളമശേരി

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ പൂർവവിദ്യാർഥിയാണ്‌ അവിടെ വൈസ് ചാൻസലറായി നിയമിതനായ പ്രൊഫ. പി ജി ശങ്കരൻ.

നിലവിൽ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം പ്രൊഫസറും വകുപ്പ്‌ മേധാവിയുമായ അദ്ദേഹം രണ്ടുതവണ കുസാറ്റ് പ്രോ വൈസ് ചാൻസലർ പദവി വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് പിവിസി കാലാവധി പൂർത്തിയായതോടെ പദവി ഒഴിഞ്ഞത്. അറിയപ്പെടുന്ന സ്റ്റാറ്റിസ്റ്റിക്സ് വിദഗ്‌ധനാണ്.

കുസാറ്റിൽനിന്ന് 1987ൽ സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സിയും തുടർന്ന് പിഎച്ച്ഡിയും നേടി. സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർമാനുമായിരുന്നു. 1997ലാണ് കുസാറ്റിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അധ്യാപകനായത്. യുവ ഗവേഷകർക്കുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ പുരസ്‌കാരം നേടി. 154  ഗവേഷണ പ്രബന്ധങ്ങളുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവാണ്. പോപ്പുലേഷൻ സ്റ്റഡീസ് സെന്റർ ഡയറക്ടറുമായിരുന്നു. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ക്യാനഡയിലെ വാട്ടർലൂ, ഡെൽഹൗസി സർവകലാശാലകൾ എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുളന്തുരുത്തി പങ്ങാരപ്പിള്ളി പടുതോൾമന ഗോദൻ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ്. ഷൊർണൂർ മാന്നാനംപറ്റ കുടുംബാംഗം സന്ധ്യയാണ് ഭാര്യ. മക്കൾ: രേവതി, നന്ദന.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!