കർണാടകം 
നാളെ ബൂത്തിലേക്ക്‌ ; വോട്ടെണ്ണൽ 
ശനിയാഴ്‌ച

Spread the love



Thank you for reading this post, don't forget to subscribe!


ബംഗളൂരു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. വോട്ടെടുപ്പ്‌ ബുധനാഴ്‌ച. ശനിയാഴ്‌ചയാണ്‌ വോട്ടെണ്ണൽ. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രമുഖ നേതാക്കൾ അണിനിരന്ന പ്രചാരണത്തിനിടയിൽ ദിവസവും വാദവും പ്രതിവാദവുമായി അരങ്ങ്‌ കൊഴുത്തു. തീവ്ര ഹിന്ദുത്വ അജൻഡയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രംഗത്തെത്തി.അമിത്‌ ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗവുമായി രംഗത്തുണ്ടായിരുന്നു. രാഹുലും പ്രിയങ്കയും കോൺഗ്രസിനായി പ്രചാരണം നയിച്ചു. ബിജെപിയുടെ വർഗീയതക്കെതിരെ തുറന്ന പ്രചാരണം നടത്താൻ അവർ മടിച്ചു. ഹുബ്ബള്ളി മേഖലയിൽ ലംഗായത്ത്‌ നേതാവ്‌ ജഗദീഷ്‌ ഷെട്ടാറിനെ ഒപ്പംകൂട്ടിയത്‌ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. ജെഡിഎസിന്റെ പ്രചാരണവും സജീവമായി. മൈസൂരു മേഖലയിൽ, അവസാനഘട്ടത്തിൽ ദേവഗൗഡയെ കളത്തിലിറക്കി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!