കൃഷിക്കും വേണം നിർമിതബുദ്ധി , നൂതന സാങ്കേതികവിദ്യകൾ കാർഷികരംഗത്ത്‌ ഉപയോഗിക്കണം : മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!


പെരിന്തൽമണ്ണ

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന യാഥാർഥ്യമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌, റോബോട്ടിക്‌സ്‌, ക്ലൗഡ്‌ കംപ്യൂട്ടിങ്‌ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കാർഷികരംഗത്ത്‌ ഉപയോഗിക്കണം. പുത്തൻ തലമുറ അതിനാവശ്യമായ രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം–- കാർഷിക വികസന വകുപ്പിന്റെ കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടുതലായുണ്ടാകണം. ഇവയുടെ വിപണനവും പ്രധാനമാണ്‌. ഓൺലൈൻ, ബ്രാൻഡിങ്‌ സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തി വിപണി ഇടപെടൽ ശക്തമാക്കണം. പുതിയ കാലത്തിന്റെ സാധ്യതകൾക്കനുസരിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കണം.

ഒരു കൃഷിഭവൻ പരിധിയിൽനിന്ന്‌ ഒരു മൂല്യവർധിത ഉൽപ്പന്നമെന്നായിരുന്നു ലക്ഷ്യം. എന്നാൽ പത്തിലേറെ ഉൽപ്പാദിപ്പിക്കുന്ന കൃഷിഭവനുകളുണ്ട്‌. കേരള ഗ്രോ എന്ന ബ്രാൻഡ്‌ നെയിമിൽ ഇവ ഓൺലൈൻവഴിയും മറ്റും ജനങ്ങൾക്കിടയിലേക്ക്‌ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!