പരിഷത്ത്‌ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

Spread the love



Thank you for reading this post, don't forget to subscribe!


തൃശൂർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ ഉജ്വല തുടക്കം. മൂന്നുദിവസത്തെ സമ്മേളനം തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രജ്ഞ ഡോ. തേജൽ കനിത്‌കർ  ഉദ്‌ഘാടനം ചെയ്‌തു. ഡോ. സഫറുള്ള ചൗധരി അനുസ്മരണം ഡോ. ബി ഇക്ബാൽ നിർവഹിച്ചു.

എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർഥം  ഏർപ്പെടുത്തിയ വജ്രജൂബിലി പുരസ്‌കാരങ്ങൾ ഡോ. കെ രാജശേഖരൻ നായർ, വൈശാഖൻ തമ്പി, ഡാലി ഡേവിസ്‌ എന്നിവർക്ക്‌ സമ്മാനിച്ചു. ഡോ. വൈശാഖൻ തമ്പി രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച “കാലാവസ്ഥ : ഭൗതികവും ഭൗമികവും’ എന്ന പുസ്തകം ഡോ. തേജൽ കനിത്കർ ഡോ. ഡാലി ഡേവിസിന് നൽകി പ്രകാശിപ്പിച്ചു. കൃഷി, മണ്ണ്‌–-ജലം–-വിഭവങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഊർജം–-ഗതാഗതം–-കാലാവസ്ഥാമാറ്റം, ധനകാര്യം, ജൻഡർ ശാസ്‌ത്രബോധം, ആദിവാസി തീരമേഖലകളുടെ സാമൂഹിക സുരക്ഷ, സാങ്കേതികവിദ്യയും വ്യവസായവും, ഇ ഗവേണൻസ്‌–- അധികാര വികേന്ദ്രീകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.  സിൽവർലൈൻ പദ്ധതിയെക്കുറിച്ച്‌ പരിഷത്ത്‌ നടത്തിയ ജനകീയ പരിസരാഘാത പഠന  റിപ്പോർട്ട്‌ ഞായറാഴ്‌ച പ്രകാശിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി നവകേരള സമ്മേളനം, പിടിബി അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. വിശ്വാസം, ശാസ്ത്രം, സമൂഹം എന്ന വിഷയത്തിൽ  സാഹിത്യ അക്കാദമി പ്രസിഡന്റ്  കെ സച്ചിദാനന്ദൻ ശനി വൈകിട്ട് അഞ്ചിന്‌ പ്രഭാഷണം നടത്തും. വജ്രജൂബിലി സമ്മേളനം ഞായറാഴ്ച സമാപിക്കും.

ഉദ്‌ഘാടന സമ്മേളനത്തിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ബി രമേഷ്  അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ, തേറമ്പിൽ രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ കാവുമ്പായി ബാലകൃഷ്ണന്‍, പരിഷത്ത്‌ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാന സെക്രട്ടറിമാരായ പി പ്രദോഷ്, എൽ ഷൈലജ, സംസ്ഥാന ട്രഷറർ എം സുജിത്, കേന്ദ്ര നിർവാഹകസമിതി അംഗം കെ പി രവിപ്രകാശ്  എന്നിവർ  സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!