വിഴിഞ്ഞം : തുറമുഖനിർമാണ സ്ഥലത്തെ തടസ്സങ്ങൾ ഉടൻ നീക്കണം : ഹൈക്കോടതി

Spread the love


Thank you for reading this post, don't forget to subscribe!


കൊച്ചി

വിഴിഞ്ഞം തുറമുഖനിർമാണ സ്ഥലത്തെ എല്ലാ തടസ്സങ്ങളും ഉടൻ നീക്കണമെന്ന് ഹൈക്കോടതി. സമരക്കാർ നിർമാണം തടസ്സപ്പെടുത്തുന്നതിനെതിരെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർകമ്പനിയും നൽകിയ ഹർജിയും പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും അത് പാലിച്ചിട്ടില്ലെന്ന്കാട്ടി നൽകിയ കോടതിയലക്ഷ്യഹർജിയും പരിഗണിക്കുന്നതിനിടെയാണ്‌ ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. ഹർജി ഏഴിന്‌ വീണ്ടും പരിഗണിക്കും. അതിനകം തടസ്സങ്ങൾ നീക്കണമെന്നാണ് കോടതിയുടെ നിർദേശം.

സ്‌ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച്‌ പദ്ധതിപ്രദേശത്ത്‌ നടത്തുന്ന സമരത്തിനുനേരെ ലാത്തിച്ചാർജ്‌ അടക്കം കർക്കശ നടപടികൾ സ്വീകരിക്കാനാകില്ലെന്നും അങ്ങനെയുണ്ടായാൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പദ്ധതിപ്രദേശത്തേക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാകുമോയെന്ന്‌ കോടതി സമരക്കാരോട് ആരാഞ്ഞു. വഴി തടസ്സപ്പെടുത്തില്ലെന്ന് സമരക്കാർ അറിയിക്കുകയും കോടതി രേഖപ്പെടുത്തുകയും ചെയ്‌തു.

നാലായിരത്തോളംപേർ പങ്കെടുക്കുന്ന ഉപരോധസമരമാണ്‌ നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും പറഞ്ഞ സമരക്കാർ, ഇക്കാര്യത്തിൽ തീരുമാനമാകുംവരെ സാവകാശം വേണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെട്ടു. എന്നാൽ, ഇവയൊന്നും നിലവിൽ കോടതിയുടെ പരിഗണനാവിഷയങ്ങൾ അല്ലെന്നും ഇത്തരം കാര്യങ്ങൾ ഉന്നയിച്ച് നിർമാണസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.  ഇടക്കാല ഉത്തരവുകൾ നടപ്പാക്കണമെന്നും കോടതി  നിർദേശിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!