ശിവശങ്കറിന്റെ ജാമ്യാപേക്ഷ ; ജഡ്‌ജി പിന്മാറി ; മറ്റൊരു ബെഞ്ച്‌ പരിഗണിക്കും

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

യൂണിടാക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിൽ ജയിലിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച്‌ പരിഗണിക്കും. കാൽമുട്ട്‌ ശസ്‌ത്രക്രിയക്കും തുടർചികിത്സയ്‌ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന്‌ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത്‌ പിന്മാറിയതോടെയാണ്‌ മറ്റൊരു ബെഞ്ചിലേക്ക്‌ മാറ്റുന്നത്‌.

കേസ്‌ പരിഗണിക്കുന്ന ബെഞ്ചിൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ അഭിപ്രായം പരിഗണിച്ചാണ്‌ ജഡ്‌ജി പിന്മാറിയത്‌. ചീഫ്‌ ജസ്‌റ്റിസ്‌ നിർദേശിക്കുന്ന ഉചിതമായ ബെഞ്ച്‌ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ നിർദേശമനുസരിച്ച്‌ ശിവശങ്കറിന്റെ ചികിത്സാരേഖകൾ രജിസ്‌ട്രി ഹാജരാക്കി.  ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയുള്ള ശിവശങ്കറിന്റെ ഹർജി യഥാർഥമാണെന്ന്‌ കരുതുന്നതായും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം   അദ്ദേഹത്തിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!