ക്രിക്കറ്റ്‌ ആവേശവുമായി ലോകകപ്പെത്തി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ഇന്ത്യയിലെ ക്രിക്കറ്റ് പൂരത്തിന്റെ വരവറിയിച്ച് ലോകകപ്പ് ട്രോഫി കേരളത്തിലെത്തി. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ ട്രോഫി പര്യടനത്തിന് പേരൂർക്കട മുക്കോല സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ സ്വീകരണം നൽകി. ബുധനാഴ്ച കൊച്ചി തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിലും സ്വീകരണമുണ്ട്. ഒക്ടോബർ അഞ്ചിനാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് തുടങ്ങുന്നത്.

ജൂലൈ ഒന്നിന് ഇന്ത്യയിലെ ഉയരംകൂടിയ സ്ഥലമായ ലേ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തീരത്തുനിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. ലേയിലെ ശാന്തിസ്തൂപത്തിനുമുന്നിലും പ്രദർശിപ്പിച്ചു. തുടർന്ന് മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി. കൊൽക്കത്തയിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ട്രോഫിയെത്തിയത്. നാളെ കൊച്ചിയിൽനിന്ന് ലഖ്നൗവിലേക്ക് പുറപ്പെടും.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നേരിട്ടാണ് ടൂർ സംഘടിപ്പിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിക്കാണ് ചുമതല. ഇന്ത്യയിലെ 24 നഗരങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽമാത്രമാണ് പ്രദർശനം. ചില നഗരങ്ങൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കിടയിലും ട്രോഫി പ്രദർശിപ്പിക്കാൻ ഐസിസി ആലോചിക്കുന്നുണ്ട്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ ട്രോഫി പര്യടനം സമാപിക്കും.

ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 വേദികളിലാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–-പാകിസ്ഥാൻ മത്സരം 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.



Source link

Facebook Comments Box
error: Content is protected !!