ട്രാക്കുകളിൽ വെള്ളക്കെട്ട്; ഉത്തരേന്ത്യയിൽ 700ലധികം ട്രെയിനുകൾ റദ്ദാക്കി

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി > ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴ കാരണം ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 700ലധികം ട്രെയിനുകൾ റദ്ദാക്കി. 300ഓളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406ഓളം പാസഞ്ചറുകളുമാണ് 15 വരെ റദ്ദാക്കിയത്.

ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിലിടങ്ങളിലാണ് ഒരാഴ്ചയോളമായി കനത്ത മഴ തുടരുന്നത്. മഴയെത്തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ആവശ്യ സേവനങ്ങളുൾപ്പെടെ തടസപ്പെടുകയും ചെയ്തു. 700ലധികം ട്രെയിനുകൾ റദ്ദാക്കിയതിനു പുറമെ 100 ട്രെയിനുകൾ തൽക്കാലികമായി റദ്ദാക്കുകയും 191ഓളം ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!