യുവതിക്ക് നേരെ അശ്ലീല പ്രയോഗം; ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Spread the love



Thank you for reading this post, don't forget to subscribe!

ബംഗളൂരു> ബൈക്കില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ അശ്ലീലം കാണിച്ചെന്ന പരാതിയില്‍ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. യുവതി യാത്ര അവസാനിപ്പിച്ച ശേഷവും ഇയാള്‍ വാട്‌സാപ്പിലൂടെ ശല്യം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ വറയുന്നു

ആതിര പുരുഷോത്തമനാണ്  മെട്രോ സിറ്റിയില്‍ വച്ച് ദുരനുഭവമുണ്ടായത്. കുരുവേട്ടപ്പ ശിവപ്പ എന്ന് 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ബംഗളൂരു ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് ബൈക്ക് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്.  ഒരുപാട് തവണ ശ്രമിച്ചിട്ടും ഓട്ടോ ലഭിക്കാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ബൈക്ക് വരുത്തുകയായിരുന്നു.

@ rapidobike app വഴിയാണ്  ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്ത ബൈക്കിന് പകരം മറ്റൊന്നാണ് കൊണ്ടുവന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വാഹനം റിയപയറിംഗിലാണെന്നായിരുന്നു വിശദീകരണം.  പിന്നീട് യാത്ര തുടരവെ യുവാവ് ഒരു കൈകൊണ്ട്  ബൈക്ക് ഓടിക്കുകയും മറ്റ് കൈ ഉപയോഗിച്ച്  സ്വയംഭോഗം ചെയ്യുകയുമായിരുന്നു. 

തന്റെ വീട് തിരിച്ചറിയരുതെന്ന് കരുതി 200 മീറ്റര്‍ അകലെ വച്ച് യുവതി വാഹനത്തില്‍ നിന്നും ഇറങ്ങി. എന്നാല്‍ വാട്‌സാപ്പിലും ശല്യം തുടരുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 22 ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!