പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്

Spread the love


കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

വളരെ വേഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വരാനാണ് സാധ്യത. ജെയ്ക്ക് സി തോമസിനെയാകും ഇടതുമുന്നണി രംഗത്തിറക്കുക. ഉമ്മൻചാണ്ടിയുടെ ജനപ്രീതിയിൽ അനായാസ വിജയമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റവും 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.

പുതുപ്പള്ളിക്ക് പുറമെ ജാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആറ് നിമയസഭാ മണ്ഡലങ്ങളിലും സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Updating…




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!