കാലടി > ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ കണ്ണിൽ മുളകുപൊടി വിതറി തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാഞ്ഞൂർ പഞ്ചായത്ത് തുറവുങ്കര ചേറ്റുങ്ങൽ വീട്ടിൽ അക്ഷയ് ആന്റണിയെയാണ് (18) കാറിൽ എത്തിയ സംഘം മുളകുപൊടി വിതറി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. തിങ്കൾ രാവിലെ 8.30ന് തുറവുങ്കരയിലാണ് സംഭവം.
സ്കൂളിലേക്ക് റോഡിലൂടെ പോയ അക്ഷയ്‌യുടെ കണ്ണിലേക്ക് കാറിലിരുന്നവർ മുളകുപൊടി എറിഞ്ഞു. റോഡിൽ വീണ വിദ്യാർഥി ഒച്ചവച്ചതിനെത്തുടർന്ന് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ കുട്ടിയെ വീട്ടിലെത്തിച്ചു. ആളുകൾ ഓടിക്കൂടിയതോടെ കാർ അതിവേഗം ഓടിച്ചുപോയതായി തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ