കേരള ബ്ലാസ്റ്റേഴ്സിന് ( Kerala Blasters Fc ) ഇത്തവണ ലഭിച്ചത് ഒരു കനത്ത തിരിച്ചടി. ആ പ്രധാന ലിസ്റ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിരാശയിൽ മഞ്ഞപ്പട ആരാധകർ.
ഹൈലൈറ്റ്:
- കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
- ഒരു പ്രധാന ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായി
- മഞ്ഞപ്പടയെ മറികടന്ന് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ കൊച്ചിയിൽ എത്തിയത് ആകെ 190,727 കാണികളാണ്. 12 ഹോം മത്സരങ്ങളിൽ നിന്നുള്ള കണക്കാണിത്. അതായത് ഓരോ കളിയിലും ശരാശരി 15,894 കാണികൾ വീതമാണ് കൊച്ചിയിൽ എത്തിയത്. കഴിഞ്ഞ സീസണിലെ കണക്കുകളിൽ നിന്ന് വൻ ഇടിവാണ് മഞ്ഞപ്പടയുടെ ഹോം അറ്റൻഡൻസിൽ സംഭവിച്ചിരിക്കുന്നത്.
വമ്പൻ നീക്കത്തിന് കേരള ബ്ലാസ്റ്റേഴ്സ്, സൂപ്പർ കപ്പിന് മുൻപ് ആ പ്രഖ്യാപനം നടക്കും; മഞ്ഞപ്പട ആരാധകർ ആകാംക്ഷയിൽ
2023-24 സീസണിൽ ആകെ 302,707 കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ മത്സരം കാണാൻ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയത്. ഒരു കളിക്ക് ശരാശരി 27,519 കാണികൾ എന്ന ശരാശരിയിലായിരുന്നു ഇത്. കഴിഞ്ഞ സീസണുമായി താരമത്യം ചെയ്യുമ്പോൾ 111980 കാണികൾ കുറവാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് എത്തിയത്. ശരാശരി കാണികളുടെ എണ്ണവും വലിയ തോതിൽ ഇടിഞ്ഞു.
2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം സ്റ്റേഡിയത്തിൽ നിന്ന് കാണികളെ അകറ്റിയെന്നതാണ് സത്യം. ഇതിനിടെ ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മാനേജ്മെന്റിന് എതിരെ പരസ്യമായി രംഗത്ത് വന്നതും കാണികളുടെ എണ്ണം കുറയാൻ കാരണമായി. സീസണിലെ അവസാന ഹോം മത്സരങ്ങളാകുമ്പോളേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം അറ്റൻഡൻസ് 10000 ൽ താഴെയായി.
അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്, മോശം ഫോമിലും അഭിമാനം നൽകി ഈ കിടിലൻ കണക്കുകൾ
സീസണിലെ ശരാശരി ഹോം അറ്റൻഡൻസിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് മറ്റൊരു നിരാശാജനകമായ കാര്യം. കഴിഞ്ഞ സീസണിൽ ഈ ലിസ്റ്റിൽ രണ്ടാമതായിരുന്നു മഞ്ഞപ്പട. 35743 ശരാശരി കാണികളുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് ഈ പട്ടികയിൽ ഒന്നാമത്. അവരുടെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ മൊത്തം 428,913 പേരാണ് ഇക്കുറി ഹോം മത്സരം കാണാൻ എത്തിയത്.
കൊൽക്കത്തൻ ക്ലബ്ബ് തന്നെയായ ഈസ്റ്റ് ബംഗാളാണ് ഈ ലിസ്റ്റിൽ രണ്ടാമത്. അവരുടെ ഹോം ഗ്രൗണ്ടിൽ 2024-25 സീസൺ ഐ എസ് എൽ കാണാൻ എത്തിയത് ശരാശരി 18423 കാണികളാണ്. എല്ലാ ഹോം മത്സരങ്ങളിലുമായി എത്തിയത് ആകെ 221,079 കാണികളും.