മാത്യു കുഴൽനാടൻ കള്ള പ്രചാരണം തുടരുന്നു: എ കെ ബാലൻ

Spread the love




പാലക്കാട്> മാതൃ കുഴൽനാടന്റെ കേരളത്തിലെ മലക്കം മറിച്ചിൽ പൊതുജനം കാണുന്നുണ്ടെന്നും വീണയ്‌ക്കെതിരായ ആരോപണം മാസപ്പടി വിവാദം എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും പറയാൻ കഴിയില്ലെന്നും സിപിഐ എം കേന്ദ്രകമ്മറ്റി അം​ഗം എ കെ ബാലൻ. ഉത്തരവാദിത്തത്തോടെയാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാം. ആരും തടസമ്മല്ല. ഓരോ ദിവസവും കള്ളപ്രചരണവുമായി വരരുത്. എംഎൽഎ ഉന്നയിച്ച രണ്ടു വിഷയങ്ങൾക്കും രേഖാപരമായി മറുപടി കിട്ടിയിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിൽ വലിച്ചിഴക്കുന്നു. കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും കുഴൽനാടൻ മാപ്പ് പറയുന്നതിന് പകരം  വീണടം വിദ്യയാക്കുകയാണ്. ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് ജിഎസ്ടി കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഐജിഎസ്ടി കമ്മീഷണർ നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് കത്ത് നൽകിയത്. 1.72 കോടി വാങ്ങിയത് മാസപ്പടി അല്ലെന്നും ആ തുകയ്ക്ക് നികുതി അടച്ചിട്ടുണ്ട് എന്നും വ്യക്തമാണ്. ഐജിഎസ്ടി  നൽകി എന്നത് ധനമന്ത്രിയെ അറിയിച്ചതോടെ ആളുകൾക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ അവസാനിച്ചു. എന്നിട്ടും മാത്യു കുഴൽനാടൻ ഓരോ ദിവസവും ഓരോ വ്യാജ ആരോപണവുമായി വരുകയാണ്. രജിസ്റ്റർ ചെയ്തതിന് മുൻപ് എങ്ങനെ നൽകി എന്നത് ജിഎസ്ടി കമ്മീഷണർ ആണ് പറയേണ്ടതെന്നും വീണയല്ലെന്നും എകെ ബലാൻ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!