നാനിയുടെ”മീറ്റ് ക്യൂട്ട്”; ആന്തോളജി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

Spread the love


വാൾ പോസ്റ്റർ സിനിമയ്ക്ക് കീഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ നിർമ്മിക്കുന്ന നാച്ചുറൽ സ്റ്റാർ നാനി പ്രശാന്തി തിപ്പിർനേനി നിർമ്മിച്ച പുതിയ ചിത്രം  “മീറ്റ് ക്യൂട്ട്” ടീസർ പുറത്തിറങ്ങി. നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം  അഞ്ച് കഥകളുള്ള  ആന്തോളജി ചിത്രമാണ്.  

രോഹിണി മൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജ് ഒരു പ്രധാന  വേഷം ചെയ്യുന്നു.  ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലിവ് ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, OTT പ്ലാറ്റ്‌ഫോമിൽ മാത്രമായി ഉടൻ പ്രീമിയർ ചെയ്യും.  മികച്ച അഭിനേതാക്കൾക്കൊപ്പം   പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വസന്ത് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ വിജയ് ബൾഗാനിനാണ് സംഗീത സംവിധാനം. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവർ യഥാക്രമം ആർട്ട്, എഡിറ്റിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യും.

 അഭിനേതാക്കൾ – സത്യരാജ്, രോഹിണി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ട്കുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ

 രചനയും സംവിധാനവും: ദീപ്തി ഘണ്ട
 നിർമ്മാതാവ്: പ്രശാന്തി തിപിർനേനി
 ബാനർ: വാൾ പോസ്റ്റർ സിനിമ
 ഡിഒപി: വസന്തകുമാർ
 സംഗീത സംവിധായകൻ: വിജയ് ബൾഗാനിൻ
 പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
 എഡിറ്റർ: ഗാരി ബിഎച്ച്
 വരികൾ: കെ.കെ
 പിആർഒ: ശബരി 
 എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കിട്ടരത്നം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!