- Last Updated :
തിരുവനന്തപുരം: ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ഗവർണര്‍ക്കെതിരെ അധിക്ഷേപ പരമാർശമടങ്ങിയ ബാനർ കെട്ടിയ സംഭവത്തിൽ വിശദീകരണം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്‌ക്യത കോളജ് പ്രിന്‍സിപ്പലിനോടാണ് ഗവര്‍ണര്‍ വീശദികരണം തേടിയത്.
കോളജിനുമുന്നില്‍ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇതിന് പിന്നാലെ കോളേജ് അധികൃതർ ബാനർ അഴിച്ചുമാറ്റിയിരുന്നു. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ ഉയർത്തിയിരുന്നു. ‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’ എന്നായിരുന്നു എസ്എഫ്ഐ ബാനർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Facebook Comments Box