Ayodhya Ram Mandir: അയോധ്യ പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഓണവില്ല് ഉപഹാരമായി സമർപ്പിക്കും

Spread the love


തിരുവനന്തപുരം: അയോധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉപഹാരമായി ഓണവില്ല് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം 5:30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ്മ, സതുളസി ഭാസ്‌കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് എന്നിവർ ചേർന്ന് ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും.

Also Read: Ayodhya Ram Mandir: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ, വിരാട് കോഹ്ലിയ്ക്കും അനുഷ്‌ക ശർമ്മയ്ക്കും ക്ഷണക്കത്ത്

ഓണവില്ലുമായി ഭക്തർ നാമജപത്തോടെ ക്ഷേത്രത്തിനു ചുറ്റും പരിക്രമം നടത്തും. ഇന്ന് രാവിലെ മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഓണവില്ല് കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. പ്രധാന ദേവനെ കൂടാതെ ശ്രീരാമനും നരസിംഹമൂർത്തിയും ശ്രീകൃഷ്ണനും ഒരേ സങ്കേതത്തിൽ പ്രതിഷ്ഠിച്ച് ആരാധന നടത്തണമെന്നാണ് വൈഷ്ണവ സങ്കേതങ്ങളുടെ ലക്ഷണമായി വേദങ്ങൾ പറയുന്നത്. അപ്രകാരമുള്ള ദക്ഷിണ ഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളിൽ ഒന്നും കേരളത്തിലെ ഏക ക്ഷേത്രവുമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.

Also Read: അയോധ്യയില്‍ രാമക്ഷേത്രം മാത്രമല്ല, ഈ പുണ്യസ്ഥലങ്ങള്‍കൂടി സന്ദര്‍ശിക്കാം

മാത്രമല്ല ശയന രൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമനായി കണക്കാക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രനട തുറക്കുന്നതു മുതൽ അടയ്ക്കുന്നതു വരെ അകത്തെ ബലിവട്ടത്തിന് പുറത്ത് നരസിംഹമൂർത്തിക്കു മുന്നിൽ രാമായണപാരായണം നടക്കുന്നുമുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ടയ്ക്ക് മാത്രം ശ്രീരാമസ്വാമിയുടെ അങ്കിചാർത്തി അമ്പും വില്ലും ധരിച്ച രൂപത്തിൽ ശ്രീപത്മനാഭസ്വാമി എഴുന്നള്ളുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ശ്രീരാമനെ വില്ല് അലങ്കാരമായും ആയുധമായും വിഷ്ണു ധരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. ഈ ഓണവില്ല് ആയിരങ്ങളുടെ നാമജപത്തോടെ നഗരപ്രദക്ഷണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും അവിടെ നിന്നും ജനുവരി 21 ന് ഓണവില്ല് അയോധ്യയിലെത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!