ലൈം​ഗികാതിക്രമകേസ്‌; പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി തള്ളി സുപ്രീംകോടതി

Spread the love



ന്യൂഡൽഹി > ലൈം​ഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ (എസ്‌) നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തിങ്കളാഴ്ച രേവണ്ണയുടെ ഹർജി കോടതി പരിഗണിക്കും. കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.  

ലൈം​ഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് പ്രജ്വൽ രേവണ്ണയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയിരുന്നു. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച്‌ ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്. പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്.

ഈ കേസിൽ ഒക്ടോബർ 21ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. 150ൽ അധികം പേരുടെ മൊഴി കുറ്റപത്രത്തിലുണ്ട്‌. ഫോറൻസിക്‌ പരിശോധനയിൽ പീഡനദൃശ്യങ്ങൾ യഥാർഥമാണെന്ന്‌ സ്ഥിരീകരിച്ചു. ഹാസനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും ജനതാദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ്‌ പരാതി നൽകിയത്‌. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച്‌ ഡി രേവണ്ണയും പ്രതിയാണ്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!