ചെന്നൈ > അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായ വിഷയത്തിൽ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പ്രിയ സഹോദരിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കൈപ്പടയിലുള്ള കത്ത് വിജയ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. പാർടിയുടെ ഔദ്യോഗിക ലെറ്റർഹെഡിലാണ് കത്ത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ എല്ലായിടത്തും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുകയാണെന്നും അവരുടെ സഹോദരൻ എന്ന നിലയിൽ ഈ വിഷയത്തിൽ തനിക്ക് ഏറെ വേദനയുണ്ടെന്നും വിജയ് കത്തിൽ പറയുന്നു. എന്ത് സാഹചര്യമുണ്ടായാലും താൻ അവർക്കൊപ്പം നിൽക്കുമെന്നും സഹോദരനായി നിന്ന് അവരെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സുരക്ഷിതമായ തമിഴ്നാട് ഒരുമിച്ച് ഉടൻ ഉറപ്പാക്കുമെന്നും വിജയ് കുറിച്ചു.
Facebook Comments Box