കൊൽക്കത്ത
ബംഗാളിൽ ഫെബ്രുവരി ഒൻപതിന് നടക്കുന്ന ഉത്തര 24 പർഗാനാസ് സമ്മേളനത്തോടെ സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകും. 24 ജില്ലാ സമ്മേളനങ്ങളിൽ ഒൻപതെണ്ണം ഇതുവരെ പൂർത്തിയായി. ജില്ലാ സമ്മേളേനങ്ങളോടനുബന്ധിച്ച് വൻ റാലികളും സെമിനാറുകൾ, കലാപരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും നടന്നു.
വലിയ ജന പങ്കാളിത്തമാണ് എല്ലായിടത്തും. തൃണമൂൽ കോൺഗ്രസ് അക്രമവും ബിജെപിയുടെ വർഗ്ഗീയ വിദ്വേഷ പ്രവർത്തനങ്ങളും നേരിട്ട് സംസ്ഥാനത്ത് സിപിഐ എം വീണ്ടും സംഘടനാപരമായും ജനപിന്തുണയിലും കരുത്താർജ്ജിക്കുന്നുവെന്നാണ് ജനപങ്കാളിത്തം വിളിച്ചറിയിക്കുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന ഏരിയ, ജില്ലാ കമ്മിറ്റികളിൽ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വൻതോതിൽ വർധിച്ചു. 23നും 30നും ഇടയിൽ പ്രായമുള്ളവരാണ് ജില്ലാ കമ്മിറ്റികളിൽ പുതുതായി എത്തിയവരിൽ അധികവും. ഫെബ്രുവരി 22 മുതൽ 25 വരെ ഹൂഗ്ലി ജില്ലയിലെ ദാങ്കുണിയിലാണ് സംസ്ഥാന സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ