Neyyattinkara Samadhi Case: പുറത്തെടുത്ത മൃതദേഹം ആരുടേത്? സ്വാഭാവിക മരണമോ, കൊലപാതകമോ; പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളേജിൽ

Spread the love


തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി പൊളിച്ച് മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ നടക്കുകയാണ്. മരണകാരണത്തിൽ വ്യക്തത വരുത്താൻ   പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.

പരിക്കേറ്റാണോ, വിഷം ഉള്ളിൽ ചെന്നാണോ, അതോ സ്വഭാവിക മരണമാണോയെന്ന് പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധനയും നടത്തും.

Read Also: ചരിത്രമെഴുതി ഐഎസ്ആർഒ; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു, സ്പെയ്ഡെക്സ് വിജയകരം

പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. എന്നാൽ ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു.  സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ് മൂന്നാമത്തെ പരിശോധന. ഗോപന്റെ രോഗവസ്ഥ അടക്കം വിലയിരുത്തി ഇതിൽ തീരുമാനമെടുക്കും. 

പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ആശുപത്രിയിൽ മൂത്ത മകൻ സനന്ദനെ പൊലീസ് എത്തിച്ചിട്ടുണ്ട്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട്  പോകാൻ തയ്യാറാവുകയായിരുന്നു. 

Read Also: മോഷണ ശ്രമത്തിനിടെ ആക്രമണം; ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു!

ഇരിക്കുന്ന നിലയിലാണ് കല്ലറയിൽ മൃതദേഹം കണ്ടെത്തിയത്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു മൃതദേഹം. ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. 

കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇന്നു പുലർച്ചെതന്നെ കല്ലറ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. കല്ലറ പൊളിക്കുമ്പോൾ കാര്യമായ പ്രതിഷേധമൊന്നും കുടുംബത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!