കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും കൂടുതൽ കേസുകളിൽ പ്രതി ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ കുട്ടികളുടെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ആകെ 9 കേസുകളാണുള്ളത്. ഇതിൽ 6 എണ്ണത്തിൽ സിബിഐ അമ്മയെയും രണ്ടാനച്ഛനെയും പ്രതിചേർത്ത് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് ബാക്കിയുള്ള മൂന്ന് കേസുകളിൽ കൂടി ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്.
കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ സിബിഐയ്ക്ക് ലഭിച്ചുവെന്നും അഡ്വക്കേറ്റ് പിയേഴ്സ് മാത്യൂ കോടതിയെ അറിയിച്ചു. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാം ഇവർക്ക് എതിരാണ്. കോടതി കേസ് 25ന് വീണ്ടുgം പരിഗണിക്കും. പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നത് സംബന്ധിച്ചുള്ള ആവശ്യവും അന്ന് പരിഗണിക്കുമെന്നാണ് വിവരം.
Also Read: High Court of Kerala: ‘റാഗിങ് നിയമങ്ങൾ പരിഷ്ക്കരിക്കണം’; പുതിയ ചട്ടം രൂപീകരിക്കണമെന്ന് ഹൈക്കോടതി
കുട്ടി മധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും സിബിഐ പ്രതിചേർത്തിരിക്കുന്നത്. കുട്ടി മധു പ്രതിയായ പീഡനക്കേസില്‍ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. 2017ജനുവരി 7ന് ആണ് 13 വയസുകാരിയെ അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അതേ വർഷം മാർച്ച് 4ന് 9 വയസുകാരി അനുജത്തിയെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.