തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
Also Read: അഫാന്റെ മാനസിക നില പരിശോധിക്കാൻ വിദഗ്ധരുടെ പാനൽ; കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്‍റേതാണ് ഈ ഉത്തരവ്. തെളിവെടുപ്പിനായി പാങ്ങോട് പോലീസും ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്. അഫാനെ ഇന്നുതന്നെ പോലീസ് കസ്റ്റഡിയിൽ വിടുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
അഫാനെ കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. അഫാനെ കസ്റ്റഡിയിൽ കിട്ടിയ ശേഷം വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് വെള്ളിയാഴ്ചയോടെ അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നുമാണ് സൂചന. അഫാനെ ജയിലിൽ കനത്ത സുരക്ഷിയാണ് പാർപ്പിച്ചിരിക്കുന്നത്.
Also Read: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ?
അഫാനെ 24 മണിക്കൂറും നിരീക്ഷിക്കാനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. തെളിവെടുപ്പ് നടത്തുന്നത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലായിരിക്കും. ഈ കേസില്‍ അഫാന്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് മൂന്ന് കേസുകളില്‍ വേറെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. ഇതിനിടയിൽ തെളിവെടുപ്പ് നടത്തുമ്പോള്‍ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു.
ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് അഫാൻ ജയിലുദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അഫാൻ അറിയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും തന്റെ പെൺസുഹൃത്തിനേയുമായിരുന്നു എന്നും ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നുമാണ് അഫാൻ പറഞ്ഞത്. കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്നും അഫാൻ ആവർത്തിക്കുന്നുണ്ട്. വായ്പാ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.