തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരുമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട അഫാന്റെ അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായി വെഞ്ഞാറമൂട്ടിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി
സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും അഫാനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അഫാനെ ഹാജരാക്കും.
ഇന്നലെ കേസിലെ പ്രതിയായ അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു പാങ്ങോട് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
Also Read: വൃശ്ചിക രാശിക്കാർക്ക് ചെലവുകൾ ഏറും, കുംഭ രാശിക്കാർക്ക് സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങിയത്. സംഘത്തിൽ മൂന്നു കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഫാനെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. പത്തു മിനിട്ടോളം നീണ്ട തെളിവെടുപ്പിൽ കൊല നടത്തിയതെങ്ങനെയെന്ന് അഫാൻ പോലീസിനോട് വ്യക്തമാക്കി. ആദ്യം പാങ്ങോട്ടെ വീട്ടിലായിരുന്നു തെളിവെടുപ്പ്.
ശേഷം അമ്മ ഷെമിനയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയതുമായ പേരുമലയിലെ വീട്ടിലേയ്ക്ക് എത്തിച്ചു. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടിടത്തും നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും പ്രതിക്കെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല.
Also Read: ബുധന്റെ ഇരട്ട രാജയോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ പെരുമഴ, നിങ്ങളും ഉണ്ടോ?
തെളിവെടുപ്പിന് ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിൽ തിരികെയെത്തിച്ചു. ഇന്നലെ രാവിലെ തെളിവെടുപ്പിന് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടയിലാണ് അഫാൻ പാങ്ങോട് സ്റ്റേഷനിൽ രാവിലെ തളർന്നു വീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വൈകുന്നേരം തെളിവെടുപ്പിന് കൊണ്ടുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.