ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക വീണു; ന്യൂസിലന്‍ഡും ഇന്ത്യയും ഫൈനലില്‍ വീണ്ടും നേര്‍ക്കുനേര്‍

Spread the love

ICC Champions Trophy 2025: ബൗളിങിലെ പരാജയമാണ് ദക്ഷിണാഫ്രിക്കയുടെ (South Africa vs New Zealand) പതനത്തിന് കാരണമായത്. നിര്‍ലോഭം റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ന്യൂസിലന്‍ഡ് ആറിന് 362 എന്ന റെക്കോഡ് ടോട്ടല്‍ പടുത്തുയര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ റണ്‍ ചേസിങ് 312 ല്‍ അസാനിച്ചു.

ഹൈലൈറ്റ്:

  • ന്യൂസിലന്‍ഡിന് 50 റണ്‍സ് ജയം
  • രച്ചിന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്
  • ഫൈനലില്‍ ഇന്ത്യയെ നേരിടും

Samayam Malayalamഅവസാന പന്തില്‍ സെഞ്ചുറി തികച്ച ഡേവിഡ് മില്ലെറെ (ഇടത്ത്) ന്യൂസിലന്‍ഡ് താരങ്ങള്‍ അഭിനന്ദിക്കുന്നു. Photo: AP<br>
അവസാന പന്തില്‍ സെഞ്ചുറി തികച്ച ഡേവിഡ് മില്ലെറെ (ഇടത്ത്) ന്യൂസിലന്‍ഡ് താരങ്ങള്‍ അഭിനന്ദിക്കുന്നു. Photo: AP

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ (ICC Champions Trophy 2025) കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറി. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് (South Africa vs New Zealand) 50 റണ്‍സിന് തോറ്റ് പുറത്തായി. ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ച കിരീട പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടും.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറിന് 362 എന്ന റെക്കോഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ പതനം ഏതാണ്ട് ഉറപ്പായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 312 എന്ന നിലയില്‍ അവരുടെ റണ്‍ ചേസിങ് അവസാനിക്കുകയും ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക വീണു; ന്യൂസിലന്‍ഡും ഇന്ത്യയും ഫൈനലില്‍ വീണ്ടും നേര്‍ക്കുനേര്‍

രച്ചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണും സെഞ്ചുറി നേടിയതോടെയാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലെത്തിയത്. രച്ചിന്‍ 101 പന്തില്‍ 108ഉം കെയ്ന്‍ 94 പന്തില്‍ 102ഉം റണ്‍സ് നേടി. ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ 49 റണ്‍സ് വീതം നേടി.

ഇന്ത്യയും ന്യൂസിലന്‍ഡും ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് എയില്‍ അവസാന മല്‍സരത്തില്‍ ഇന്ത്യ കിവികളെ 44 റണ്‍സിന് തുരത്തിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും 79 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമായിരുന്നു താരങ്ങള്‍.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; കംഗാരുക്കളെ തുരത്തിയത് നാല് വിക്കറ്റിന്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഐസിസി ഏകദിന ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടോട്ടലായ ആറിന് 362 റണ്‍സ് ആണ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോഡും കരസ്ഥമാക്കി. ഇന്നിങ്‌സില്‍ രണ്ടു പേരാണ് സെഞ്ചുറി നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് ആറാം തവണയാണ് ഒരു ഇന്നിങ്‌സില്‍ രണ്ടു പേര്‍ സെഞ്ചുറി നേടുന്നത്.

ഓപണര്‍ രച്ചിന്‍ രവീന്ദ്ര 101 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 108 റണ്‍സ് നേടി. കെയ്ന്‍ വില്യംസണ്‍ 94 പന്തില്‍ 10 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെയാണ് 102 റണ്‍സ് നേടിയത്. ഡാരില്‍ മിച്ചല്‍ 37 പന്തില്‍ 49ഉം ഗ്ലെന്‍ ഫിലിപ്‌സ് 27 പന്തില്‍ പുറത്താവാതെ 49 റണ്‍സും അടിച്ചുകൂട്ടിയതോടെയാണ് സ്‌കോര്‍ 362 റണ്‍സിലെത്തിയത്.

റണ്‍ ചേസിങില്‍ കോഹ്‌ലി തന്നെ പുലി; 8,000 റണ്‍സ് തികച്ച് ലോക റെക്കോഡ്, 64 റണ്‍സ് ആവറേജ്…!
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ഒന്നാന്തരം റണ്‍ ചേസിങ് കാഴ്ചവച്ചു. എന്നാല്‍ ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്താന്‍ കഴിയാതെ പോയി. ഇന്നിങ്‌സിലെ അവസാന പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഡേവിഡ് മില്ലെര്‍ ആണ് ടോപ് സ്‌കോറര്‍. 67 പന്തില്‍ നാല് സിക്‌സറുകളും 10 ബൗണ്ടറികളും സഹിതം പുറത്താവാതെ മില്ലെര്‍ 100 റണ്‍സ് നേടി.

നേരത്തേ റാസി വാന്‍ ഡെര്‍ ഡസ്സെന്‍ 66 പന്തില്‍ 69ഉം ഓപണറും ക്യാപ്റ്റനുമായ ടെംബ ബവുമ 71 പന്തില്‍ 56ഉം റണ്‍സ് നേടി പുറത്തായിരുന്നു. ഐദന്‍ മാര്‍ക്രം 29 പന്തില്‍ 31 റണ്‍സെടുത്തു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!