തിരുവനന്തപുരം: വെഞ്ഞാറകൂടി കൂട്ടക്കൊലക്കേസിൽ പ്രതി അഫാനായി കിളിമാനൂർ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അഫാന്റെ പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊന്ന കേസിൽ കിളിമാനൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി
കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുത്തശ്ശി സൽമാബീവിയെ കൊന്ന കേസിൽ പാങ്ങോട് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ച ശേഷം അനുജനെയും കാമുകിയേയും കൊലപ്പെടുത്തിയ കേസിലും തെളിവെടുപ്പ് നടത്തും.
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ഫെബ്രുവരി 24 നായിരുന്നു നടന്നത്. 5 പേരെയായിരുന്നു പ്രതി ഒരു കൂസലുമില്ലാതെ കൊന്നൊടുക്കിയത്. ഉമ്മയെ കൊള്ളാൻ ശ്രമിച്ചിരുന്നുവെങ്കിലും പോലീസെത്തി അവരെ ആശുപത്രിയിൽ എത്തിച്ചതോടെ അവർ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയിലായിരുന്നു കൊലപാതകങ്ങൾ അഫാണ് നടത്തിയത്. നിലവായിൽ പൂജപ്പുര ജയിലിലുള്ള അഫാനെ കൊലയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.