തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അഫാനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഇന്ന് അഫാൻ കൊലപ്പെടുത്തിയ അമ്മാവൻ ലത്തീഫിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. ലത്തീഫിനെയും ഭാര്യയേയും അഫ്ഫാൻ ചുറ്റിക കൊണ്ടാണ് കൊലപ്പെടുത്തിയത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാനെ കാണണമെന്ന് മാതാവ് ഷെമി
അമ്മാവനെ കൊല്ലാൻ കാരണം കുത്തുവാക്കുകളാണെന്ന് അഫാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലത്തീഫിന് 80000 രൂപ നൽകാനുണ്ടായിരുന്നു. അഫാന്‍റെ ആര്‍ഭാട ജീവിതമാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്‍റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു.
ഇതുകണ്ട് ഓടിയ ലത്തീഫിന്റെ ഭാര്യയെ പുറകെ ഓടിച്ചെന്ന് അടിച്ചുവീഴ്ത്തിയെന്നും ശേഷം വീടിന്റെ പുറത്തിറങ്ങിയ അഫാൻ ലത്തീഫിന്റെ ഫോൺ അവിടെയുള്ള ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് അഫാനുമായി അവിടെ തെളിവെടുപ്പിന് പോകുമ്പോൾ ലത്തീഫിന്റെ മൊബൈലും കണ്ടെത്തും എന്നാണ് റിപ്പോർട്ട്. അഫാനെ ഉടൻതന്നെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.