തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വൻ തിരക്കാണ് തലസ്ഥാന നഗരിയിൽ അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 1.15ന് ആണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ടത്തിനുള്ള ബാലന്മാരെ ചൂരൽ കുത്തും. 4ന് രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും.
മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് ഇത്തവണ പൊങ്കാല സമർപ്പണത്തിന് തലസ്ഥാനത്തുണ്ടായത്. ശുദ്ധ പുണ്യാഹത്തോടെ രാവിലെ 9.45ന് ആണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
ALSO READ: ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം
അടുപ്പുവെട്ട് രാവിലെ 10.15ന് ആയിരുന്നു. ഉച്ചയ്ക്ക് 1.15ന് ആണ് നിവേദ്യം സമർപ്പിക്കുക. ക്ഷേത്രപരിസരത്തിന് പുറമേ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പൊങ്കാലയടുപ്പുകൾ നിരന്നു.
ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നിടത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.