ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 32-ാം ജന്മദിനമാണ് ഇന്ന്.
ആലിയയ്ക്ക് ആശംസകൾ നേർന്ന് രൺബീറിന്റെ അമ്മയും മുൻകാല നടിയുമായ നീതു കപൂർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എന്റെ സുന്ദരിയായ സുഹൃത്തിന് ജന്മദിനാശംസകൾ. ഈ ചിത്രം നമ്മുടെ ആദ്യ ചിത്രങ്ങളിൽ ഒന്നായതിനാൽ വിലപ്പെട്ടതാണ്. സന്തോഷത്തോടെയും അനുഗ്രഹീതയായും തുടരുക. ഒരുപാട് സ്നേഹം,” എന്നാണ് നീതു കുറിച്ചത്.
മരുമകളെ സുഹൃത്തായി കാണുന്ന നീതുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളും ആലിയയുടെ ഫാൻ പേജുകളിൽ കാണാം.
സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ് ആലിയ. 1992 മാർച്ച് 15നാണ് ആലിയ ജനിച്ചത്. 1999ൽ ബാലതാരമായി സംഘർഷ് എന്ന ചിത്രത്തിലാണ് ആലിയ ആദ്യം അഭിനയിക്കുന്നത്. കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
ഹൈവേ, 2 സ്റ്റേറ്റ്സ്, ഉഡ്താ പഞ്ചാൽ, ഡിയർ സിന്ദഗി, റാസി, ഗല്ലി ബോയ്, കലംഗ്, സഡക്, ആർആർആർ, ഡാർലിംഗ്, ഗംഗുഭായ് കത്തിയവാഡി, ബ്രഹ്മാസ്ത്ര, റോക്കി ഔർ റാണി കി പ്രേം കഹാനി, ഹാർട്ട് ഓഫ് സ്റ്റോൺ, ജിഗ്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആലിയ അഭിനയിച്ചു.
Read More