12.50 കോടിയുടെ ചെണ്ട; അടിവാങ്ങിക്കൂട്ടി റെക്കോർഡിട്ട് ആർച്ചർ

Spread the love


Jofra Archer Rajasthan Royals Vs Sunrisers Hyderabad IPL 2025: രാജസ്ഥാൻ റോയൽസ് ഐപിഎൽ താര ലേലത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയത് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിന് വേണ്ടിയായിരുന്നു. 12.50 കോടി രൂപ. എന്നാൽ ആദ്യ മത്സരത്തിൽ തങ്ങളുടെ സ്റ്റാർ ഫാറ്റ് ബോളർ ഹൈദരാബാദിന് എതിരെ വഴങ്ങിയത് 76 റൺസ്. നാല് ഓവർ എറിഞ്ഞ ജോഫ്ര ആർച്ചറിന്റെ ഇക്കണോമി 19 ആണ്. 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെൽ എന്ന നാണക്കേടിന്റെ റെക്കോർഡ ആർച്ചറുടെ പേരിലേക്ക് വന്നു. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിന് എതിരെ ഗുജറാത്തിന്റെ മോഹിത് ശർമ വഴങ്ങിയ 73 റൺസിന്റെ റെക്കോർഡ് ആണ് ആർച്ചർ മറികടന്നത്.

20 ബൗണ്ടറികളാണ് ഹൈദരാബാദിന് എതിരെ ആർച്ചർ വഴങ്ങിയത്, 16 ഫോറും നാല് സിക്സും. നാല് ഓവറിൽ ആർച്ചറിൽ നിന്ന് വന്നത് ഒരു ഡോട്ട് ബോൾ മാത്രം. ആർച്ചറുടെ പേസ് മുതലെടുക്കുന്നതിൽ വിജയിച്ചപ്പോൾ ഈംഗ്ലണ്ട് പേസറെ ഹൈദരാബാദ് ബാറ്റർമാർ നാലുപാടും പറത്തി. 

പരുക്കിൽ നിന്ന് മുക്തനായതിന് ശേഷം ഇന്ത്യൻ മണ്ണിൽ മികവ് കാണിക്കാൻ ആർച്ചറിന് സാധിച്ചിട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ആർച്ചറിനായി ഇത്രയും തുക രാജസ്ഥാൻ വാരിയെറിഞ്ഞ തീരുമാനം തെറ്റായി പോയി എന്ന വിലയിരുത്തലാണ് ഐപിഎല്ലിലെ ആദ്യ മത്സരം കഴിയുമ്പോൾ ഉയരുന്നത്. 

2018ൽ 70 റൺസ് വഴങ്ങിയ ബേസിൽ തമ്പി, നാല് ഓവറിൽ 2023ൽ 69 റൺസ് വഴങ്ങിയ യഷ് ദയാൽ എന്നിവരാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരങ്ങളിൽ ആർച്ചറിന് പിന്നിലുള്ളത്. ഇന്ന് ഹൈദരാബാദിന് എതിരെ മൂന്ന് രാജസ്ഥാൻ ബോളർമാർ 50ന് മുകളിൽ റൺസ് വഴങ്ങി. 10ന് മുകളിലാണ് അഞ്ച് ബോളർമാരുടേയും ഇക്കണോമി. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!