IPL 2025 RR vs SRH: ഇഷാന് കിഷനും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) അടിച്ചുപരത്തി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലെന്ന തങ്ങളുടെ തന്നെ റെക്കോഡിന് ഒരു റണ്‍സ് പിന്നിലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. 287 റണ്‍സാണ് ആര്‍ആറിന്റെ വിജയലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത എസ്ആര്‍എച്ച് തുടക്കത്തില്‍ തന്നെ കത്തിക്കയറി. വണ്‍ഡൗണായെത്തി കിടിലന്‍ സെഞ്ചുറിയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ആണ് താരമായത്. വെറും 45 പന്തിലാണ് സെഞ്ചുറി കുറിച്ചത്. ഇഷാന്റെ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണിത്. ടി20 ഫോര്‍മാറ്റിലെ രണ്ടാമത്തേതും. എസ്ആര്‍ആച്ചിനായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.
രാജസ്ഥാന്‍ റോയല്‍സിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷനും ട്രാവിസ് ഹെഡ്ഡും; ഇഷാന് സെഞ്ചുറി, എസ്ആര്‍എച്ചിന് റെക്കോഡ് ടോട്ടല്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡ് ഒരു റണ്‍സിനാണ് എസ്ആര്‍എച്ചിന് നഷ്ടമായത്. 2024ല്‍ എസ്ആര്‍എച്ച് തന്നെ സ്ഥാപിച്ച മൂന്നിന് 287 റണ്‍സാണ് ഉയര്‍ന്ന ടോട്ടല്‍. ആര്‍സിബിക്കെതിരെ ബെംഗളൂരുവില്‍ ആയിരുന്നു ഈ പ്രകടനം.
ഐപിഎല്ലില്‍ ഇതുവരെയുള്ള അഞ്ച് ടീ ടോട്ടലില്‍ നാലും ഇതോടെ എസ്ആര്‍എച്ചിന്റെ പേരിലായി. 227, 266 എന്നിവയാണ് അവരുടെ ഉയര്‍ന്ന മറ്റ് സ്‌കോറുകള്‍. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ നാല് തവണ 250+ സ്‌കോര്‍ നേടിയ ഏക ടീമാണ്. ഇന്ത്യ മൂന്ന് തവണ 250 കടന്നിട്ടുണ്ട്.
വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
എസ്ആര്‍എച്ച് ബാറ്റര്‍മാര്‍ കത്തിക്കയറിയപ്പോള്‍ റണ്‍ വഴങ്ങുന്നതില്‍ ആര്‍ആറിന് നാണക്കേടിന്റെ റെക്കോഡ് വഴങ്ങേണ്ടി വന്നു. റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ വിറ്റൊന്നുമില്ലാതെ 76 റണ്‍സ് വഴങ്ങി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും എക്‌സപെന്‍സീവ് ബൗളറായി മാറി. 2024ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മൊഹിത് ശര്‍മ 73 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
വെടിക്കെട്ട് വീരന്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ആണ് ഓപണര്‍മാരായി എത്തിയത്. 11 പന്തില്‍ 24 റണ്‍സുമായി അഭിഷേക് പുറത്തായെങ്കിലും അപകടകാരിയായ ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സ് നേടി. മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും പായിച്ചു.
ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
ഇഷാന്‍ 47 പന്തില്‍ 106 റണ്‍സോടെ പുറത്താവാതെ നിന്നു. ആറ് സിക്‌സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ഹെയ്ന്റിച്ച് ക്ലാസ്സെന്‍ 14 പന്തില്‍ 34 റണ്‍സും നിതീഷ് റെഡ്ഡി 15 പന്തില്‍ 30 റണ്‍സും നേടി.
റോയല്‍സിനായി തുഷാര്‍ ദേശ്പാണ്ഡെ നാല് ഓവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റും മഹീഷ തീക്ഷണ നാല് ഓവറില്‍ 52 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.