'നിനക്ക് എത്ര വയസ്സായി, കണ്ടാല്‍ പറയില്ലല്ലോ…' വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കവെ എംഎസ് ധോണിയുടെ പരാമര്‍ശം വൈറല്‍

Spread the love

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തിളങ്ങി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂര്‍ (Vignesh Puthur). ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സൂപ്പര്‍ പോരില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി കളിക്കാന്‍ ലഭിച്ച അവസരം 24കാരന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

Samayam Malayalamവിഘ്‌നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന സൂര്യകുമാര്‍ യാദവും മഹേന്ദ്ര സിങ് ധോണിയും
വിഘ്‌നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന സൂര്യകുമാര്‍ യാദവും മഹേന്ദ്ര സിങ് ധോണിയും

ഐപിഎല്‍ 2025ല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ (Vignesh Puthur) പ്രകടനത്തിന് സാക്ഷിയായ ഇതിഹാസ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണി ഇടങ്കൈയ്യന്‍ സ്പിന്നറെ കളിക്കളത്തില്‍ വച്ച് തന്നെ അഭിനന്ദിച്ചിരുന്നു. വിഘ്‌നേഷുമായി ധോണി സംസാരിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു. എന്താണ് ധോണി പറഞ്ഞതെന്ന് പിന്നീട് പുറത്തുവന്നു. ധോണി തന്നെ അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വിഷ്‌നേഷ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയുണ്ടായി.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ തോളില്‍ തട്ടി അഭിന്ദിക്കുന്നതിനിടെ എത്ര വയസ്സായി എന്നായിരുന്നു ധോണിയുടെ ചോദ്യം. 24 വയസ്സ് എന്ന് പറഞ്ഞപ്പോള്‍ കണ്ടാല്‍ അത്രയൊന്നും തോന്നില്ലല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎല്ലിലേക്ക് എത്താന്‍ സഹായിച്ച രീതികള്‍ തന്നെ ശക്തമായി പിന്തുടരനാവും അദ്ദേഹം ഉപദേശിച്ചു.

‘നിനക്ക് എത്ര വയസ്സായി, കണ്ടാല്‍ പറയില്ലല്ലോ…’ വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കവെ എംഎസ് ധോണിയുടെ പരാമര്‍ശം വൈറല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്നേഷ് നേടിയത്. ഐപിഎല്‍ അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. മല്‍സരത്തില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ 13-ാം വര്‍ഷവും സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു മുംബൈയുടെ യോഗം.

https://www.instagram.com/reel/DHjQvxBsrBj/https://www.instagram.com/reel/DHjQvxBsrBj/
അവസാന ഓവറില്‍ ബാറ്റ് ചെയ്യാന്‍ വന്ന ധോണി രണ്ട് പന്തുകള്‍ നേരിട്ടു. എന്നാല്‍ സിക്സറിലൂടെ ആതിഥേയര്‍ക്ക് വേണ്ടി വിന്നിങ് ഷോട്ട് പായിച്ചത് രച്ചിന്‍ രവീന്ദ്രയാണ്. ധോണി തോളില്‍ കൈവച്ച് അഭിനന്ദിച്ചത് പുതുമുഖ താരം വിഘ്‌നേഷ് പുത്തൂര്‍ വളരെക്കാലത്തേക്ക് മറക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി കമന്ററി ബോക്‌സില്‍ നിന്ന് പറയുന്നുണ്ടായിരുന്നു.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
എംഐയുടെ പരിശീലന കളരിയുടെ താരമാണ് വിഘ്‌നേഷ് എന്ന് മല്‍സരം ശേഷം ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. മത്സരത്തിലെ നിര്‍ണായകമായ 18-ാം ഓവര്‍ വിഘ്‌നേഷിന് നല്‍കാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും സൂര്യ സംസാരിച്ചു. വിഘ്‌നേഷിന് ബാക്കിയുള്ള ഒരു ഓവര്‍ താന്‍ അവസാന ഘട്ടത്തിലേക്ക് കരുതിവച്ചതാണെന്ന് സൂര്യ വ്യക്തമാക്കി.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
അണ്ടര്‍ 14, 19 കേരള ടീമുകളില്‍ കളിച്ച വിഘ്‌നേഷ് സീനിയര്‍ തലത്തില്‍ ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. സഞ്ജു സാംസണിന് ശേഷം കേരളത്തില്‍ നിന്ന് ദേശീയ ശ്രദ്ധ നേടുന്ന താരമായി ഉയരുകയാണദ്ദേഹം. ഐപിഎല്‍ 2025 ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് എംഐ ടീമിലെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!