Also Read:ഇതാ ബിസിസിഐ കരാറില്ലാത്തവരുടെ ടി20 11, രോഹിത്തിന്റെ ടീമിനെ ഇവര്‍ തുരത്തും!
വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് അവര്‍ കളി അവസാനിപ്പിച്ചത്. മുഴുവന്‍ വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ ബംഗ്ലാദേശിനു ജയിക്കാന്‍ 471 റണ്‍സ് കൂടി ആവശ്യമാണ്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (25), സക്കീര്‍ ഹസന്‍ (17) എന്നിവരായിരുന്നു ക്രീസിലുണ്ടായിരുന്നത്.
ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 258 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 254 റണ്‍സിന്റെ മികച്ച ലീഡുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ രണ്ടു പേര്‍ സെ്ഞ്ച്വറികള്‍ കുറിച്ചിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (110) വകയായിരുന്നു ആദ്യ സെഞ്ച്വറിയെങ്കില്‍ രണ്ടാമത്തേത് ചേതേശ്വര്‍ പുജാരയുടെ (102*) വകയായിരുന്നു.
പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിരുന്നു ഇന്ത്യ ഡിക്ലയറേഷന്‍ നടത്തിയത്. കെഎല്‍ രാഹുലാണ് (23) ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആദ്യം പുറത്തായത്. ഡിക്ലയര്‍ ചെയ്യുമ്പോള്‍ പുജാരയ്‌ക്കൊപ്പം 19 റണ്‍സോടെ വിരാട് കോലിയായിരുന്നു ക്രീസില്‍. 152 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. പുജാര 130 ബോളില്‍ 13 ബൗണ്ടറികള്‍ നേടി.
Also Read:പന്തിന്റെ ‘ശല്യം’ തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 404 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടി. 90 റണ്‍സെടുത്ത പുജാരയാണ് ടോപ്‌സ്‌കോററായത്. ശ്രേയസ് അയ്യര്‍ 86 റണ്‍സുമായി തിളങ്ങി. വാലറ്റത്ത് ആര്‍ അശ്വിന്റെ (58) ഫിഫ്റ്റിയും ഇന്ത്യയെ 400 കടക്കാന്‍ സഹായിച്ചു. റിഷഭ് പന്ത് (46), കുല്‍ദീപ് യാദവ് (40) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ ബംഗ്ലാദേശ് ഒന്നാമിന്നിങസില്‍ വെറും 150 റണ്‍സിനു പുറത്തായി. ബംഗ്ലാ നിരയില്‍ ആര്‍ക്കും തന്നെ 30 പ്ലസ് പോലും നേടാനായില്ല. 28 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് അഞ്ചും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.