അതേസമയം കൊലപാതകത്തില്‍ പങ്കില്ല എന്നാണ് മുത്തുകുമാര്‍ പൊലീസിനോട് പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിബിന്‍, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാര്‍, ബിന്ദുമോനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നു. മദ്യവും ചപ്പാത്തിയും വാങ്ങി സെപ്തംബര്‍ 26-ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറി വെക്കുകയും ചെയ്തു.

എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് മുത്തുകുമാര്‍ പുറത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ ബിന്ദുമോന് മര്‍ദ്ദനമേറ്റ് മരിച്ച് കിടക്കുന്നതാണ് കണ്ടത് എന്നാണ് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞത്. കൂടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് താന്‍ അയല്‍വീട്ടില്‍ പോയി തൂമ്പയും കമ്പിപ്പാരയും വാങ്ങിയത് എന്നും മുത്തുകുമാര്‍ പറയുന്നു.
ആഘോഷത്തിനുള്ള സമയമല്ല… ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

എന്നിട്ട് അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിയെടുത്ത് മൃതദേഹം അതിലിടുകയും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് മുത്തുകുമാര്‍ നല്കിയ മൊഴി. അതേസമയം എന്തിനാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചത്.
‘അതെങ്ങനെ ദൃശ്യം മോഡലാകും..?’ ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

എന്നാല്‍ മുത്തുകുമാറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവ നടക്കുന്ന ദിവസം മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയത് കൊലപാതകം ആസൂത്രിതമാണോ എന്ന സംശയം പൊലീസിന് ജനിപ്പിക്കുന്നുണ്ട്. ബിബിനും ബിനോയിയും കഞ്ചാവ് കേസില്‍ അടക്കം പ്രതികളാണ്. കൊലപാതകം ക്വട്ടേഷനാണോ എന്നും പൊലീസ് പരിശോധിക്കുന്നു.

അതേസമയം കൊല്ലപ്പെട്ട ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനമാണ് മരണകാരണമായത് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്.