തിരുവനന്തപുരം: ഇറച്ചി വാങ്ങാനെത്തിയ യുവാവിനെ രണ്ടുപേർ ചേർന്ന് കുത്തി പരിക്കേല്പിച്ചു. ബാലരാമപുരം മുടവൂർപ്പാറയിലാണ് സംഭവം ഇറച്ചി വാങ്ങാനായി കടയിലെത്തിയ കേളേശ്വരം സ്വദേശി രാജീവി (26)നാണ് കുത്തേറ്റത്.
ശനിയാഴ്ച രാത്രി എട്ടര മണിയോടെ രാജീവും സുഹൃത്തുമായി മുടവൂർപ്പാറയിലെ കടയിൽ ഇറച്ചി വാങ്ങാനായി എത്തി. ഈ സമയം കാക്കാമൂല സ്വദേശികളായ സച്ചു, അഖിൽ എന്നിവർ കടയിൽ എത്തുകയും രാജീവുമായുള്ള മുൻ വൈരാഗ്യത്തിൽ കടയ്ക്കുള്ളിൽ നില്ക്കുകയായിരുന്ന രാജീവിനെ സച്ചു വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജീവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒളിവിലായ പ്രതികൾക്ക് വേണ്ടി പോലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.