മാനന്തവാടി> ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. സീറോ പോയിന്റ് നിലനിർത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ മാപ്പ് തയ്യാറാക്കി കൃത്യമായ ഫീൽഡ് സർവേ നടത്തി കോടതിയെ ബോധ്യപ്പെടുത്തി പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിലെ സുവർണജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ, മാനന്തവാടി നഗരസഭാ ചെർപേഴ്സൺ സി കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കെ ജെ ദേവസ്യ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സഹ വികാരി ഫാ. എൽദോ മനയത്ത്, കെ എം ഷിനോജ്, ബേബി മേച്ചേരി പുത്തൻപുരയിൽ, ഷാജി മൂത്താശ്ശേരി, കുര്യാക്കോസ് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ